ആരോഗ്യം ആനന്ദം അകറ്റാം അർബുദം ജില്ലാ തല ഉദ് ഘാടനവും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു

*ആരോഗ്യം ആനന്ദം അകറ്റാം അർബുദം ജില്ലാ തല ഉദ് ഘാടനവും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു

കേരള സർക്കാർ ആരോഗ്യ കുടുംബക്ഷേമ വകുപ്പിൻ്റെ നേതൃത്വ ത്തിൽ ഫെബ്രുവരി 4 മുതൽ മാർച്ച് 8 വരെ 30 വയസ്സിനു മുകളിലുള്ള സ്ത്രീകളിലെ അർബുദ പരിശോധനാ പരിപാടിയായ കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയ്ൻ ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ പരിപാടിക്ക് തുടക്കമായി . ഗർഭാശയ ഗളാർബുദം, സ്തനാർബുധം തുടങ്ങിയവ നേരത്തെ കണ്ടുപിടിക്കാനും പ്രതിരോധിക്കുന്നതിന്റെയും ഭാഗമായാണ് ക്യാംപെയ്ൻ സംഘടിപ്പിക്കുന്നത് . ഇതിൻ്റെ ഭാഗമായി 30 വയസ്സിനു മുകളിൽ പ്രായമുള്ള ബി.പി.എൽ വിഭാഗത്തിൽപെട്ട എല്ലാ സ്ത്രീകളെയും സൗജന്യമായി സ്ക്രീനിംഗ് ചെയ്യുക, എ.പി.എൽ വിഭാഗത്തിൽപെട്ട സ്ത്രീകളെ സ്വമേധയാ സ്ക്രീനിംഗ് ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. സാമൂഹിക പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പരിപാടിയിൽ സ്ത്രീകൾക്കായി സ്ത്രീ കളിലൂടെ’ എന്ന പ്രചരണ പരിപാടി വഴി ബോധവൽക്കരണ നിർണ്ണയ പരിപാടി കളിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കും
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കാസറഗോഡ് ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ സരിത എസ്. എൻ നിർവഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ സരസ്വതി കെ.വി അധ്യക്ഷത വഹിച്ചു. പ്രശ്സ്ത അഭിനേത്രിയും എഴുത്തുകാരിയുമായ സി.പി. ശുഭ സന്നിഹിതയായിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. രാംദാസ് എ.വി ദിനാചരണ സന്ദേശം നൽകി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ മധുസൂദനൻ എം, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസർ ചിത്രലേഖ എസ് ,ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സച്ചിൻ സെൽവ് , ജില്ലാ. ആർ സി.എച്ച് ഓഫീസർ ഡോ. ഷാൻ്റി. കെ.കെ ഡെപ്യുട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സന്തോഷ് കെ. , കാഞ്ഞങ്ങാട് ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോ. സന്തോഷ് ബി ജില്ലാ എം.സി. എച്ച് ഓഫീസർ ശോഭ എം. എന്നിവർ പങ്കെടുത്തു.കാഞ്ഞങ്ങാട് ജില്ലാശുപത്രി സൂപ്രണ്ട് ഡോ. ജീജ എം.പി സ്വാഗതവും ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ നന്ദിയും പറഞ്ഞു
തുടർന്ന് കാൻസറും പ്രതിരോധവും എന്ന വിഷയത്തിൽ കാഞ്ഞങ്ങാട് ജില്ലാശുപത്രി ഓങ്കോളജിസ്റ്റ് ഡോ. രാജു മാത്യു സിറിയക് ബോധവത്ക്കരണ സെമിനാർ നയിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close