പുരോഗമന കലാസാഹിത്യ സംഘം കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുവത്തൂർ ഇ എം എസ് ഓഡിറ്റോയത്തിൽ പുരോഗമന കലാസാഹിത്യ സംഘം മുൻ സെക്രട്ടറിയും നാടകകൃത്തും സാംസ്കാരികപ്രവൃത്തകനും അദ്ധ്യാപകനും ആയിരുന്ന വാസു ചോറോടിൻ്റെ ഒന്നാം ചരമവാർഷികവും വാസു ചോറോഡിൻ്റെ പേരിൽ ഏർപ്പെടുത്തിയ സ്മൃതി പുരസ്കാര വിതരണവും അനുസ്മരണവും നടത്തി

വാസു ചോറോസിൻ്റെ പ്രശസ്ത നാടകമായ റിസരക്ഷൻ്റെ റീഡിങ്ങ് തീയ്യറ്റർ അവതരണം നടന്നു. വിജയൻ പള്ളിപ്പാ ‘ദീപേഷ് പൊള്ള പൊയിൽ മൃദുലാഭായ് മണ്ണൂർ ഗംഗൻ ആയിറ്റി എന്നിവർ അവതരിപ്പിച്ചു. സ്മൃതി പുരസ്കാരം നാടക സംവിധായകനും അഭിനേതാവുമായ വി.ശശിയ്ക്ക് പുരോഗമനകലാസാഹിത്യ സംഘം സംസ്ഥാന സംഘടനാ സെക്രട്ടറി എം.കെ.മനോഹരൻ സമർപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.പി രാജഗോപാലൻ ഓർമ്മകളിലെ വാസു ചോറോട് പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും സംഘാടക സമിതി ചേർമാനുമായ മാധവൻ മണിയറ അദ്ധ്യക്ഷത വഹിച്ചു. ജയചന്ദ്രൻ കുട്ടമത്ത് പുരസ്കാര ജേതാവിനെ പരിചയപെടുത്തി. കലയും സമുഹവും എന്നിവിഷയത്തിൽ ഗായത്രി വർഷ പ്രഭാഷണം നടത്തി. പുരോഗമന കലാസാഹിത്യം സംഘം മുൻ സെക്രട്ടറിമാരായ പി.വി.കെ. പനയാൽ അഡ്വ. പി അപ്പുക്കുട്ടൻ’ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡണ്ട് സി.എം വിനയചന്ദ്രൻ എം.പി ശ്രീ മണി എന്നിവർ സംസാരിച്ചു ജനറൽ കൺവീനർ സംഘാടക സ മിതി ജനറൽ കൺവീനർ എൻ. രവീന്ദ്രൻ സ്വാഗതവും. സംഘാടക സമിതി കൺവീനർ അനീഷ് വെങ്ങാട്ട് നന്ദിയും പറഞ്ഞു.