
കാൽപന്ത് കളിയുടെ ആരവമുയർത്തിക്കൊണ്ട് ഫുട്ബോൾ ധമാക്ക
*കാൽപന്ത് കളിയുടെ ആരവമുയർത്തിക്കൊണ്ട് ഫുട്ബോൾ ധമാക്ക
ഉദിനൂർ: കാൽപ്പന്തുകളിയുടെ ആരവമുയർത്തിക്കൊണ്ട് ഫുട്ബോൾ ധമാക്ക. ഉദിനൂർ സെൻട്രൽ എ യു.പി.സ്‌കൂൾ വാർഷികാഘോഷത്തോടനുബന്ധിച്ചാണ് കാൽപ്പന്തുകളിയുടെ ആവേശകരമായ മത്സരം നടന്നത് . കി ഡീസ്, സബ് ജൂനിയർ എന്നീ വിഭാഗങ്ങളിലായി പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും മത്സരങ്ങൾ നടന്നുത് ഫുൾബോൾ മത്സരങ്ങൾ നെഞ്ചിലേറ്റുന്ന ഉദിനൂരിന്റെ മണ്ണിൽ, പോരാട്ട വീര്യം ഒട്ടും കുറയാതെ അർജന്റീന, ബ്രസീൽ, ഫ്രാൻസ്, ജർമ്മനി, സ്പെയിൻ എന്നീ ടീമുകളായാണ് മത്സരം നടന്നത്. ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ഡപ്യൂട്ടി ജനറൽ സെക്രട്ടറിയും കേരള ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറിയും പടന്ന ഗ്രാമ പഞ്ചായത്ത് മെമ്പറുമായ ശ്രീ.മുഹമ്മദ് റഫീക്ക് ടി.കെ.എം ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഉദിനൂർ എജ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ്
കെ.എൻ.വാസുദേവൻ നായർ , സെക്രട്ടറി ഈയ്യക്കാട് രാഘവൻ മാസ്റ്റർ, പി.ടി.എ പ്രസിഡന്റ് എം ശ്രീജേഷ്, മദർ പി.ടി.എ.പ്രസിഡന്റ് ടി. രതില.സ്കൂൾ ഹെഡ്മാസ്റ്റർ കെ.രാജേഷ് കുമാർ, കായികാധ്യാപകൻ വി.പി. ജയകുമാർ, മനീഷ തിയറ്റേർ തടിയൻ കൊവ്വൽ ഭാരവാഹി എം. നാരായണൻ സെൻട്രൽ യൂണിറ്റി ഉദിനൂർ ഭാരവാഹി വി.വി അനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു.