
KSSPU തൃക്കരിപ്പൂർ ബ്ലോക്ക് സമ്മളനം ചീമേനിയിൽ :* *സംഘാടക സമിതി രൂപീ കരിച്ചു
*KSSPU തൃക്കരിപ്പൂർ ബ്ലോക്ക് സമ്മളനം ചീമേനിയിൽ :* *സംഘാടക സമിതി രൂപീ കരിച്ചു
ചീമേനി : കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ (KSSPU) തൃക്കരിപ്പൂർ ബ്ലോക്ക് സമ്മേളനം മാർച്ച് 2 ന് ഞായറാഴ്ച ചീമേനി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ബ്ലോക്ക് പ്രസിഡൻ്റ് വി.കെ. സുരേന്ദ്രൻ മാഷിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ വൈസ് പ്രസിഡൻ്റ് ജയറാം പ്രകാശ് ഉദ്ഘാടനം ചെയ്തു.ഇ. വി. ദാമോദരൻ, പി.പി കുഞ്ഞികൃഷ്ണൻ, കെ. ബാലഗോപാലൻ, കെ. ചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി പി.രാമചന്ദ്രൻ മാസ്റ്റർ മാസ്റ്റർ സ്വാഗതവും കയ്യൂർ-ചീമേനി യൂനിറ്റ് സെക്രട്ടറി ഒയോളം നാരായണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
സംഘാടക സമിതി ഭാര വാഹികളായി വി. കെ. സുരേന്ദ്രൻ മാസ്റ്റർ (ചെയർമാൻ),
പി.ലക്ഷ്മണൻ (വൈസ് ചെയർമാൻ),പി.രാമ ചന്ദ്രൻ മാസ്റ്റർ (ജനറൽ കൺവീനർ),
ഒയോളം നരായണൻ മാസ്റ്റർ ( കൺവീനർ)
എന്നിവരെ തെരഞ്ഞെ ടുത്തു.