നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം; ഒരുക്കങ്ങൾ പൂർത്തിയായി

നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം; ഒരുക്കങ്ങൾ പൂർത്തിയായി

:ഒന്നര പതിറ്റാണ്ടിന് ശേഷം പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന മൂന്നാം പെരുങ്കളിയാട്ടത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി
സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 4 മുതൽ 9 വരെയാണ് പെരുംങ്കളിയാട്ടം നടക്കുക.കളിയാട്ടത്തിന്റെ പ്രധാന ചടങ്ങായ വരച്ചുവെക്കൽ ഫെബ്രുവരി 27ന് വ്യാഴാഴ്ച രാവിലെ നടക്കും.മാർച്ച് ഒന്നിന് മന്ദംപുറത്തുകാവിലെ വടക്കേ കളരിയിൽ നിന്നും കലശ പാത്രം കൊണ്ടുവരും. രണ്ടിന് കലവറനിറക്കലും വൈകിട്ട് അഞ്ചുമണിക്ക് വനിത കമ്മറ്റിയുടെ നേതൃത്വത്തിൽ സർവ്വൈശ്വര്യ വിളക്ക് പൂജയും. മാർച്ച് 3 ന് കരുവാച്ചേരി പതിക്കാൽ ചാമുണ്ഡേശ്വരി ക്ഷേത്ര പരിസരത്തിൽ നിന്നും കഴകപ്പായയും കൊണ്ടുവരും.മാർച്ച് നാലിന് രാവിലെ 9 മണിക്ക് പള്ളിക്കര ഭഗവതി ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും കൊണ്ടുവരുന്നതോടെ പെരുങ്കളിയാട്ടത്തിന് തുടക്കമാകും.
എല്ലാ ദിവസവും രാത്രി പുലിയൂർ കണ്ണൻ, രക്തചാമുണ്ഡി, ചെറളത്ത് ഭഗവതി, പുല്ലൂർ കാളി, പാടാർകുളങ്ങര ഭഗവതി, വിഷ്ണുമൂർത്തി കോലങ്ങൾ കെട്ടിയാടും.
ആദ്യദിവസം തൂവക്കാരൻ ദൈവവും, നാഗരാജാവും നാഗകന്യകയും അരങ്ങിൽ
എത്തും.അഞ്ചാം കളിയാട്ടമായ എട്ടിന് വൈകിട്ട് മൂന്നുമണിക്ക് കേമംഗലം ഭഗവതി മംഗലം കുഞ്ഞുങ്ങളോട്കൂടി എഴുന്നള്ളും.സമാപന ദിവസമായ മാർച്ച് 9ന് രാവിലെ 10 30 നും 10 .50 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ കേണമംഗലം ഭഗവതിയുടെ തിരുമുടിഉയരുന്നതോടെ പെരുംങ്കളിയാട്ടത്തിന് സമാപനമാകും.
എല്ലാ ദിവസവും വൈകിട്ട് മൂന്നുമണിക്കും രാത്രി 9 മണിക്കും കേണമംഗലം ഭഗവതിയുടെ ഉച്ചത്തോറ്റവും അന്ത്യത്തോറ്റവും
തുടർന്ന് വിവിധ തെയ്യക്കോലങ്ങളും,സന്ധ്യാ വേല, കുളിച്ചു തോറ്റം, അന്തിത്തോറ്റം, വെള്ളാട്ടം, എന്നിവയുമുണ്ടാകും.
കളിയാട്ടത്തിന്റെ ഭാഗമായി ഫെബ്രുവരി 25 മുതൽ മാർച്ച് 7 വരെ വിവിധ കലാ -സാംസ്കാരിക പരിപാടികൾ നടക്കും.

പരിപാടികൾ വിശദീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിൽ ആഘോഷ കമ്മിറ്റി ചെയർമാൻ പ്രൊഫ.കെ പി ജയരാജൻ,ജനറൽ കൺവീനർ പി രമേശൻ, ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ്പി കുഞ്ഞി കൃഷ്ണൻ, ചീഫ് കോർഡിനേറ്റർ പി രമേഷ് കുമാർ, ട്രഷറർ പി ഗോപികൃഷ്ണൻ, മീഡിയ കമ്മിറ്റി ചെയർമാൻ സേതു ബങ്കളം, കൺവീനർ ബാലൻ കക്കാണത്ത്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ പി രവീന്ദ്രൻ ,കൺവീനർ കെ രഘു,കലവറ കമ്മിറ്റി ചെയർമാൻ പി രാഘവൻ,പന്തൽ കമ്മിറ്റി ചെയർമാൻ എ വി കൃഷ്ണൻ,പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻമാരായ സജീവൻ മടിവയൽ സജീവൻ വെങ്ങാട്ട് എന്നിവർ സംബന്ധിച്ചു.
========================

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close