മലയാളത്തിൻ്റെ അക്ഷരസുകൃതം എം.ടി ജനിച്ച വള്ളുവനാടൻ മണ്ണിലേക്ക് കണ്ണൂർ കാസർകോട് ജില്ലയിലെ കലാസാംസ്കാരിക പ്രവർത്തകരുടെ സാഹിത്യ തീർഥ യാത്ര. പ്രശസ്ത എഴുത്തുകാരൻ പ്രകാശൻ കരിവെള്ളൂർ രചിച്ച എംടീയം ഒരു കാലം എന്ന പുസ്തകം എം.ടിയുടെ ജൻമനാടായ കൂടല്ലൂരിൽ വെച്ച് പ്രകാശിപ്പിച്ചു.ഇതിൻ്റെ ഭാഗമായാണ് സുഹൃത് സംഘം യാത്ര പുറപ്പെട്ടത്.

മലയാളത്തിൻ്റെ അക്ഷരസുകൃതം എം.ടി ജനിച്ച വള്ളുവനാടൻ മണ്ണിലേക്ക് കണ്ണൂർ കാസർകോട് ജില്ലയിലെ കലാസാംസ്കാരിക പ്രവർത്തകരുടെ സാഹിത്യ തീർഥ യാത്ര.
പ്രശസ്ത എഴുത്തുകാരൻ
പ്രകാശൻ കരിവെള്ളൂർ രചിച്ച എംടീയം ഒരു കാലം എന്ന പുസ്തകം എം.ടിയുടെ ജൻമനാടായ കൂടല്ലൂരിൽ വെച്ച് പ്രകാശിപ്പിച്ചു.ഇതിൻ്റെ ഭാഗമായാണ് സുഹൃത് സംഘം യാത്ര പുറപ്പെട്ടത്.

കേരളത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും
പ്രിയ സുഹൃത്തിൻ്റെ പുസ്തക പ്രകാശനത്തിന് സാഹിത്യതീർഥയാത്ര
എന്ന ആശയം രൂപപ്പെടുന്നത്.
കൂടല്ലൂരിൽ എം ടിയുടെ പാദസ്പർശമേറ്റ മണ്ണിലൂടെ,
എം ടിയൻ കഥാപാത്രങ്ങളുടെ അടയാളങ്ങൾ തിരഞ്ഞ് ഒരു പകൽ മുഴുവൻ സംഘം യാത്ര ചെയ്തു.
സിനിമാ പ്രവർത്തകരും നാടക പ്രതിഭകളും എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ഉൾപ്പെടെ 23 പേരാണ് സംഘത്തിൽ
ഉണ്ടായിരുന്നത്,
കൂടല്ലൂർ അരുണോദയം വായനശാലയുടെ നേതൃത്വത്തിലാണ് പുസ്തക പ്രകാശനം നടന്നത്.
പ്രശസ്ത കവി മോഹന കൃഷ്ണൻ കാലടി പ്രകാശനം നിർവഹിച്ചു.
എം.ടി.രവീന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി.
സുധീഷ് അധ്യക്ഷനായി.
കോഴിക്കോട് പേരയ്ക്ക ബുക്സാണ് പുസ്തകത്തിൻ്റെ പ്രസാധകർ.
സുഹൃത്ത് സംഘത്തിൻ്റെ ഉപഹാരം പ്രകാശൻ കരിവെള്ളൂരിന് സമ്മാനിച്ചു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close