
പള്ളിക്കര ശ്രീ ഭഗവതി ക്ഷേത്രത്തിൽ നിന്ന് ദീപവും തിരിയും എഴുന്നള്ളിച്ചു; കേണമംഗലം പെരുങ്കളിയാട്ടം തുടങ്ങി
പള്ളിക്കര ശ്രീ ഭഗവതി ക്ഷേത്രത്തിൽ നിന്ന് ദീപവും തിരിയും എഴുന്നള്ളിച്ചു; കേണമംഗലം പെരുങ്കളിയാട്ടം തുടങ്ങി
നീലേശ്വരം: നീണ്ട പതിനേഴ് വർഷത്തെ ഇടവേളക്ക് ശേഷം നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിൽ പെരുങ്കളിയാട്ട മഹോത്സവത്തിന് തുടക്കമായി.ദേശാധിപയായ പള്ളിക്കര ശ്രീ ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്നും ചങ്ങലവട്ടയിൽ പകർന്നു നൽകിയ ദീപം ക്ഷേത്രം അന്തിത്തിരിയനും ആചാരക്കാരും സ്ഥാനികരും ആചാരപ്പെരുമയിൽ എഴുന്നള്ളിച്ച് ക്ഷേത്രത്തിലേ പള്ളിയറയിലും കന്നികലവറയിലും അടുക്കളയിലെ കുഴിയടുപ്പിലും പകർന്നതോടെയാണ് ആറു നാൾ നീണ്ടു നിൽക്കുന്ന പെരുങ്കളിയാട്ടത്തിന് തിരിതെളിഞ്ഞത്.
തുടർന്ന് ഉച്ചയ്ക്ക് 3 മണിയോടെ തിടങ്ങലിന് ശേഷം കേണമംഗലത്ത് ഭഗവതിയുടെ ഉച്ചത്തോറ്റം അരങ്ങിലെത്തി. തോറ്റം ചുഴലിന് ശേഷം രാത്രിയോടെ തുവക്കാരൻ,പുലിയൂർ കണ്ണൻ വെള്ളാട്ടവും കാലിച്ചാൻ ദൈവവും അരങ്ങിലെത്തി. രാത്രി കേണമംഗലത്ത് ഭഗവതിയുടെ അന്തിത്തോറ്റവും ശേഷം ഉപദൈവങ്ങളുടെ തോറ്റവും നടന്നു.