പിലിക്കോട് രയര മംഗലം ക്ഷേത്രത്തിൽ നടന്നു വരുന്ന അഷ്ടബന്ധ ദ്രവ്യ കലശ മഹോത്സവത്തോടനുബന്ധിച്ച് കലാപരിപാടിയുടെ ഭാഗമായി കലാമണ്ഡലം സ്വരചന്ദ്, ഉദിനൂരിൻ്റെ നേതൃത്വത്തിൽ കുചേലവൃത്തം കഥകളി അവതരിപ്പിച്ചു. പച്ചയായ സ്നേഹത്തിന്റെയും ഭക്തിയുടെയും സഹതാപത്തിന്റെയും സൗഹൃദത്തിന്റെയും കഥയാണ് കുചേലവൃത്തം.

സ്വച്ഛസുന്ദരമായ കഥയും അവതരണ രീതിയും ലാളിത്യവും കൊണ്ട് നിറഞ്ഞ കഥ രംഗത്ത് അവതരിപ്പിച്ചപ്പോൾ കാണികൾ ആനന്ദ കണ്ണീർ തൂകി. ശ്രീകൃഷ്ണനായി കലാമണ്ഡലം സ്വരചന്ദും കുചേല വേഷത്തിൽ കലാമണ്ഡലം ആഷിക്കും നിറഞ്ഞാടിയപ്പോൾ കൃഷ്ണനും കുചേലനും തമ്മിലുള്ള യഥാർത്ഥ സൗഹൃദം വെളിപ്പെടുകയായിരുന്നു.
ഏറെ പരിഭവമുള്ള കഥാപാത്രമായ രുഗ്മിണിയെ കലാമണ്ഡലം സായ് കാർത്തിക് ജീവനുള്ളതാക്കി. സംസ്കൃത ബാഹുല്യം ഇല്ലാത്ത സംഗീതമാണ് കുചേല വൃത്തത്തിൽ ഉള്ളത് .ശങ്കരാഭരണത്തിന്റെ ഭംഗിയാർന്ന വിതാനം കലാമണ്ഡലം ശ്രീജിത്തും കോട്ടക്കൽ വിഷ്ണുനാരായണനും ഒരുക്കിയപ്പോൾ കലാമണ്ഡലം ഹരികൃഷ്ണൻ ചെണ്ടയിലും കലാമണ്ഡലം റോഷിൻ മദ്ദളത്തിലും പിന്തുണ നൽകി. ചുട്ടി കലാമണ്ഡലം അർജുൻ. അണിയറ സത്കലാപീഠം പ്രേമൻ