
പുസ്തകോത്സവം തുടങ്ങി* വായനാ വാരാചരണത്തിന്റെ ഭാഗമായി തൃക്കരിപ്പൂർ ജി വി എച്ച് എസ് സ്കൂളിൽ എൻ എസ് എസ് യൂണിറ്റ്ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന പുസ്തകോത്സവത്തിനു തുടക്കമായി.
*പുസ്തകോത്സവം തുടങ്ങി*
വായനാ വാരാചരണത്തിന്റെ ഭാഗമായി തൃക്കരിപ്പൂർ ജി വി എച്ച് എസ് സ്കൂളിൽ എൻ എസ് എസ് യൂണിറ്റ്ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന പുസ്തകോത്സവത്തിനു തുടക്കമായി.
കാസറഗോഡ് ജില്ലാ പഞ്ചായത്ത് അംഗം എം മനു ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് അസീസ് കൂലേരി അധ്യക്ഷനായി. വി എച്ച് എസ് ഇ പ്രിൻസിപ്പൽ പി സീമ, നബിൻ ഒടയൻചാൽ, എം രജീഷ് ബാബു, ടി സമദ്, സ്റ്റാഫ് സെക്രട്ടറി ജീന കെ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ വി കെ രാജേഷ് സ്വാഗതവും വോളന്റീർ സെക്രട്ടറി അജ്മന നന്ദിയും പറഞ്ഞു. പുസ്തകവണ്ടി കാഞ്ഞങ്ങാട് ന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പുസ്തകോത്സവം വെള്ളിയാഴ്ചയും തുടരും.
Live Cricket
Live Share Market