
പിലിക്കോട് പഞ്ചായത്തിന് ജില്ലാ മെഡിക്കൽ ഓഫീസിൻ്റെ ആദരം
പിലിക്കോട് പഞ്ചായത്തിന് ജില്ലാ മെഡിക്കൽ ഓഫീസിൻ്റെ ആദരം
പൊതുജനാരോഗ്യമേഖലയിൽ ജനകീയ ഇടപെടലോടെ നടപ്പിലാക്കുന്ന വേറിട്ട പ്രവർത്തനനങ്ങൾക്ക് പിലിക്കോട് ഗ്രാമ പഞ്ചായത്തിനെ കാസർഗോഡ് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) അനുമോദിച്ചു. ആരോഗ്യ വകുപ്പിൻ്റെ വിളർച്ച വിമുക്തപദ്ധതിയായ “വിവ” യിൽ ഉൾപ്പെടുത്തി സ്ക്രീനിങ്ങ് പ്രവർത്തനം സംസ്ഥാനത്ത് തന്നെ ആദ്യം പൂർത്തീകരിച്ച പഞ്ചായത്ത് ആണ് പിലിക്കോട്. പ്രവർത്തനത്തിലൂടെ കണ്ടെത്തിയ അനീമിയ ബാധിതരായ മുഴുവൻ സ്ത്രീകൾക്കും അയൺ ഗുളിക നൽകി കൊണ്ട് ചികിത്സ ലഭ്യമാക്കാനും വിളർച്ച വിമുക്തരാക്കാനുമുള്ള പ്രവർത്തനം ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ സമയബന്ധിതമായി നടപ്പിലാക്കുകയും ചെയ്തു.
ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താൻ നടപ്പിലാക്കി വരുന്ന “ആവൃത്തി ” എന്ന പദ്ധതിയും സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ പ്രവർത്തനമാണ്.
ദേശീയ ആരോഗ്യ ദൗത്യം കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: എ.വി രാംദാസ് ഉപഹാരസമർപ്പണം നടത്തി. പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി ഏറ്റുവാങ്ങി .ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ വി വി സുലോചന വികസന സ്ഥിരം സമിതി അധ്യക്ഷ ചന്ദ്രമതി .സി.വി, ഗ്രാമ പഞ്ചായത്തംഗങ്ങളായ രവീന്ദ്രൻ മാണിയാട്ട്, പ്രദീപൻ . വി, മെഡിക്കൽ ഓഫീസർ ഡോ: ലിനി ജോയ്, ഹെൽത്ത് ഇൻസ്പെക്ടർ പി.വി മഹേഷ്കുമാർ എന്നിവർ സംബന്ധിച്ചു.
ഡപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സന്തോഷ് കപ്പച്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ: സന്തോഷ് .ബി, ഡോ.ഷാൻ്റി. കെ.കെ എന്നിവർ സംസാരിച്ചു. ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫിസർ ഡോ: രഞ്ജിത്ത് പി. സ്വാഗതവുംജില്ലാ എഡ്യുക്കേഷൻ & മീഡിയ ഓഫീസർ അബ്ദുലത്തീഫ് മഠത്തിൽ നന്ദിയും പറഞ്ഞു.