തൂലിക കക്കാട്ട് വായനശാല ആൻഡ് ഗ്രന്ഥാലയം പുസ്തക ചർച്ച സംഘടിപ്പിച്ചു. അംബികസുതൻ മാങ്ങാടിന്റെ “”തോട്ടുങ്കര പോതി “”എന്ന പുസ്തകത്തിന്റെ ചർച്ച റീജ രാജേഷ് അവതരിപ്പിച്ചു.
തൂലിക കക്കാട്ട് വായനശാല ആൻഡ് ഗ്രന്ഥാലയം പുസ്തക ചർച്ച സംഘടിപ്പിച്ചു. അംബികസുതൻ മാങ്ങാടിന്റെ “”തോട്ടുങ്കര പോതി “”എന്ന പുസ്തകത്തിന്റെ ചർച്ച റീജ രാജേഷ് അവതരിപ്പിച്ചു.
തൂലിക കക്കാട്ട് വായനശാല ആൻഡ് ഗ്രന്ഥാലയം 14/03/2025 വൈകുന്നേരം 5.30 നു പുസ്തക ചർച്ച നടത്തി.
സെക്രട്ടറി സജിത്ത് പി.വി. സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് പ്രസീത മനോജ് അധ്യക്ഷത വഹിച്ചു. വായനശാല എക്സിക്യൂട്ടീവ് മെമ്പർ റീജ രാജേഷ് അംബിക സുധൻ മാങ്ങാടിന്റെ “”തോട്ടുങ്കര പോതി “”എന്ന പുസ്തകത്തിന്റെ ചർച്ച വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു.. പഴയകാല ജീവിത സാഹചര്യത്തെക്കുറിച്ചും കഠിനാപ്രയത്നത്തിലൂടെ എങ്ങനെ ജീവിതത്തിൽ വിജയം കൈവരിക്കാം എന്നതിനെക്കുറിച്ചും “തോട്ടും കര പോതി “എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. ഏകദേശം 30 ഓളം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. പ്രസ്തുത പരിപാടിക്കുള്ള ആശംസ സിപിഐഎം കക്കാട്ട് സൗത്ത് ബ്രാഞ്ച് സെക്രട്ടറി ഭാസ്കരേട്ടൻ, ലൈബ്രേറിയൻ ചിത്രലേഖ പരിപാടിക്കുള്ള നന്ദി അറിയിച്ചു.