
പഠന മികവുകളുടെ നേരനുഭവങ്ങളുമായി കിനാനൂർ കരിന്തളം പഞ്ചായത്ത് തല പഠനോത്സവം കുമ്പളപ്പള്ളിയിൽ നടന്നു.
പഠന മികവുകളുടെ നേരനുഭവങ്ങളുമായി കിനാനൂർ കരിന്തളം പഞ്ചായത്ത് തല പഠനോത്സവം കുമ്പളപ്പള്ളിയിൽ നടന്നു.
കരിന്തളം:ഒരു അധ്യായന വർഷത്തെ പഠന തെളിവുകളുടെ നേർക്കാഴ്ച സമ്മാനിക്കുന്ന മികവിന്റെ ഉത്സവങ്ങളാണ് പഠനോത്സവങ്ങൾ. പഠന മികവുകളുടെ നേരനുഭവങ്ങളുമായി കിനാനൂർ കരിന്തളം പഞ്ചായത്ത് തല പഠനോത്സവം വിവിധ പരിപാടികളോടെ കുമ്പളപള്ളി എസ് കെ ജി എം എ യു പി സ്കൂളിൽ വെച്ച് നടന്നു.പഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി പഠനോത്സവം ഉദ്ഘാടനം ചെയ്തു.
പഠന മികവുകളുടെ നേർസാക്ഷ്യമായി വിവിധ മേഖലകൾ തിരിച്ച് കുട്ടികളുടെ മികവ് പ്രദർശനവും അരങ്ങേറി. ഏഴാം ക്ലാസിലെ പാഠന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റ് ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. കുഞ്ഞുമക്കളുടെ പഠന മികവുകൾ നേരിട്ടനുഭവിക്കാനായതിൻ്റെ സന്തോഷത്തിലാണ് രക്ഷിതാക്കൾ മടങ്ങിയത് പി ടി എ പ്രസിഡൻ്റ് ടി സിദ്ധിഖ് അധ്യക്ഷത വഹിച്ചു. ഒന്നാം തരത്തിലെ കുട്ടികളുടെ കുഞ്ഞെഴുത്ത് പ്രകാശനം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ വി അജിത്ത് കുമാർ നിർവ്വഹിച്ചു.ചിറ്റാരിക്കാൽ ബി പി സി ഷൈജു സി ,ബി.ആർ സി കോഡിനേറ്റർ നിഷ വി ,പി ടി എ വൈസ് പ്രസിഡണ്ട് വാസു കരിന്തളം,എം പി ടി എ വൈസ് പ്രസിഡണ്ട് അമൃത പി,സ്റ്റാഫ് സെക്രട്ടറി ബൈജു കെ പി,സ്കൂൾ ലീഡർ ബെഞ്ചമിൻ ഷിജോ എന്നിവർ സംസാരിച്ചു. സ്ക്കൂൾ ഹെഡ്മാസ്റ്റർ കെ . ജോളി ജോർജ് സ്വാഗതവും എസ് ആർ ജി കൺവീനർ കെ രജനി നന്ദിയും പറഞ്ഞു