
ചെരണത്തല ഗവണ്മെന്റ് എൽ പി സ്കൂളിൽ സമഗ്ര ശിക്ഷാ കേരളം,പ്രീ സ്കൂൾ സ്റ്റാർസ് പദ്ധതിയിൽ നിർമ്മാണം പൂർത്തിയാക്കിയ വർണ്ണക്കൂടാരം കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
*വർണ്ണക്കൂടാരം*
*ഉദ്ഘാടനം ചെയ്തു
ചെരണത്തല( മടിക്കൈ): ചെരണത്തല ഗവണ്മെന്റ് എൽ പി സ്കൂളിൽ സമഗ്ര ശിക്ഷാ കേരളം,പ്രീ സ്കൂൾ സ്റ്റാർസ് പദ്ധതിയിൽ നിർമ്മാണം പൂർത്തിയാക്കിയ വർണ്ണക്കൂടാരം കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത അധ്യക്ഷത വഹിച്ച ചടങ്ങിൽ മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രകാശൻ മുഖ്യാതിഥിയായി. എസ് എസ് കെ ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ വി എസ് ബിജുരാജ് പദ്ധതി വിശദീകരണം നടത്തി . മടിക്കൈ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ പത്മനാഭൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി സത്യ,ഡി.പി.ഒ രഞ്ജിത്ത് കെ പി,എ ഇ ഒ മിനി ജോസഫ്, മുൻ പഞ്ചായത്ത് പ്രസിഡണ്ട് സി പ്രഭാകരൻ, ബി പി സി കെ.വി രാജേഷ്,ഡയറ്റ് ഫാക്കൽറ്റി അജിത , സി ആ.ർ.സി കോർഡിനേറ്റർ നയന. വി. ടി , പ്രധാനാധ്യാപകൻ മഹേശൻ. വി , മുൻ പി ടി എ പ്രസിഡന്റ് സുനിൽ,കണ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.ചടങ്ങിൽ സ്കൂൾ HM വനജ കെ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് സുമിത്രൻ എം നന്ദിയും പറഞ്ഞു. തുടർന്ന് പ്രീ പ്രൈമറി കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.