വേലാശ്വരം വ്യാസേശ്വരം ശിവക്ഷേത്രം ശിവരാത്രി പ്രതിഷ്ഠാദിന മഹോത്സവ ഫണ്ട് ഉദ്ഘാടനം നടന്നു

വേലാശ്വരം വ്യാസേശ്വരം ശിവക്ഷേത്രം ശിവരാത്രി പ്രതിഷ്ഠാദിന മഹോത്സവ ഫണ്ട് ഉദ്ഘാടനം നടന്നു

.
വേലാശ്വരം : വേലാശ്വരം വ്യാസേശ്വരം ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഫെബ്രുവരി 28 തിങ്കൾ, മാർച്ച് 1 ചൊവ്വ ദിവസങ്ങളിലും പ്രതിഷ്ഠാദിന മഹോത്സവം ഏപ്രിൽ 26 ചൊവ്വാഴ്ച യും നടത്തപ്പെടുന്നു. ഇതിന്റെ ഭാഗമായുള്ള ഫണ്ട് ഉദ്ഘാടനം ക്ഷേത്രത്തിൽ വച്ച് നടന്നു. ആദ്യ ഫണ്ട് എം. വി.ബാലകൃഷ്ണൻ പുല്ലൂരിൽ നിന്നും ട്രസ്റ്റീ ബോർഡ് ചെയർമാൻ ബി.കുഞ്ഞികൃഷ്ണൻ ഏറ്റുവാങ്ങി. തുടർന്ന് നാരായണ കർത്തായർ മേൽശാന്തി ഹരി ഗോവിന്ദൻ,പി. രാമകൃഷ്ണൻ സൂര്യദേവ്,അഭയദേവ് എന്നിവരും ഫണ്ട് സമർപ്പണം നടത്തി. ചടങ്ങിൽ ട്രസ്റ്റീ ബോർഡ് ചെയർമാൻ ബി.കുഞ്ഞികൃഷ്ണൻ, പാരമ്പര്യ ട്രസ്റ്റി നാരായണ കർത്തായർ, ക്ഷേത്രം മേൽശാന്തി ഹരിഗോവിന്ദൻ, ആഘോഷ കമ്മിറ്റി ചെയർമാൻ പി. രാമകൃഷ്ണൻ, ആഘോഷ കമ്മിറ്റി കൺവീനർ എ. കൃഷ്ണൻ, ട്രസ്റ്റി ബോർഡ് മെമ്പർമാരായ എ. കുമാരൻ , ദാമോദരൻ ബേങ്കാട്ട് എന്നിവർ സംബന്ധിച്ചു. ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഫെബ്രുവരി 28 തിങ്കളാഴ്ച വൈകീട്ട് ദീപാരാധനയ്ക്കുശേഷം ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തിൽ വിളക്ക് പൂജ നടക്കും. മാർച്ച് 1 ചൊവ്വാഴ്ച രാവിലെ അഞ്ചുമണിക്ക് നട തുറന്ന് വിവിധ പൂജാദികളും രാത്രി അത്താഴപൂജ, ശ്രീഭൂതബലി എഴുന്നള്ളത്ത്, മേള പ്രദക്ഷിണം, തിടമ്പുനൃത്തം എന്നിവയും നടക്കും


Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close