
ലാപ്പിനും ടാബിനും ടെലിവിഷനും മൊബൈൽ ഫോണിനുമൊപ്പം അടയിരിക്കാൻ കുട്ടികളെ വിടാതെ, അക്ഷരങ്ങളെ കൂട്ടുകാരാക്കി മാറ്റാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി.ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ ആവിഷ്ക്കരിച്ച അവധിക്കാല വായന പരിപോഷണ പദ്ധതിക്കാണ് പള്ളിക്കര കേണമംഗലം കഴകം രംഗ മണ്ഡത്തിൽ വർണാഭമായ ആരംഭം കുറിച്ചത്. പീപ്പിൾസ് ലൈബ്രറി ആൻ്റ് റീഡിംഗ് റൂം ആൻ്റ് ലൈബ്രറിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികളോട് സംവദിച്ചും വായനാനു ഭവങ്ങൾ പങ്കുവെച്ചും പുസ്തക വിതരണം നടത്തിയും പ്രശസ്ത നോവലിസ്റ്റ് അംബികാസുതൻ മാങ്ങാട് വായന വെളിച്ചത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
നീലേശ്വരം: ലാപ്പിനും ടാബിനും ടെലിവിഷനും മൊബൈൽ ഫോണിനുമൊപ്പം അടയിരിക്കാൻ കുട്ടികളെ വിടാതെ, അക്ഷരങ്ങളെ കൂട്ടുകാരാക്കി മാറ്റാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി.ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ ആവിഷ്ക്കരിച്ച അവധിക്കാല വായന പരിപോഷണ പദ്ധതിക്കാണ് പള്ളിക്കര കേണമംഗലം കഴകം രംഗ മണ്ഡത്തിൽ വർണാഭമായ ആരംഭം കുറിച്ചത്. പീപ്പിൾസ് ലൈബ്രറി ആൻ്റ് റീഡിംഗ് റൂം ആൻ്റ് ലൈബ്രറിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികളോട് സംവദിച്ചും വായനാനു ഭവങ്ങൾ പങ്കുവെച്ചും പുസ്തക വിതരണം നടത്തിയും പ്രശസ്ത നോവലിസ്റ്റ് അംബികാസുതൻ മാങ്ങാട് വായന വെളിച്ചത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
ഏപ്രിൽ, മെയ് മാസങ്ങളിലായി പരിധിയിലെ 235 ഗ്രന്ഥശാലകളുടെ പരിധിയിലെ കുട്ടികൾക്കാണ് വായന വെളിച്ചം നടപ്പിലാക്കുന്നത്. പദ്ധതി തുടങ്ങുന്നതിന് മുന്നോടിയായി ഗ്രന്ഥശാലകളുടെ നേതൃത്വത്തിൽ വിപുലമായി കുട്ടികളുടെ സർവെ, രക്ഷിതാക്കളുടെ യോഗം എന്നിവ നടന്നു വരികയാണ്. ഓരോ ഗ്രന്ഥശാലകളിലും വായനയ്ക്കായി ചുരുങ്ങിയത് എട്ട് കൂടിച്ചേരലുകൾ നടക്കും. ആസ്വാദനക്കുറിപ്പുകൾ എഴുതൽ, വായനാനന്തരം വ്യത്യസ്തങ്ങളായ ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പി വേണുഗോപാലൻ അധ്യക്ഷനായി.
ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി പ്രഭാകരൻ, നീലേശ്വരം നഗരസഭാ കൗൺസിലർ പി കുഞ്ഞിരാമൻ, ബാലവേദി സെക്രട്ടറി നിസ്വന, ലൈബ്രറി കൗൺസിൽ മേഖല സമിതി കൺവീനർ കെ കെ നാരായണൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ പി രമേശൻ സ്വാഗതവും ബാലവേദി താലൂക്ക് കോഡിനേറ്റർ സുനിൽ പട്ടേന നന്ദിയും പറഞ്ഞു. പള്ളിക്കര പീപ്പിൾസ് ലൈബ്രറി, പള്ളിക്കര വിദ്യാപോഷിണി ഗ്രന്ഥാലയം, കാര്യങ്കോട് എൻ ജി കമ്മത്ത് സ്മാരക ഗ്രന്ഥാലയം എന്നിവിടങ്ങളിലെ ബാലവേദി അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.