കയ്യൂർ വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ 68മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു

*കയ്യൂർ വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ 68മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു*

ജിവിഎച്ച്എസ്എസ് കയ്യൂരിൽ 68 മത് വാർഷിക ആഘോഷവും,സ്കൂൾ പ്രിൻസിപ്പാൾ പി.പി സുധ ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനവും ഉപഹാര സമർപ്പണവും നടന്നു. യാത്രയയപ്പ് സമ്മേളനം കയ്യൂർ -ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ജി. അജിത്ത് കുമാറിൻ്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പർ സിജെ സജിത്ത് മുഖ്യാതിഥിയായിരുന്നു.കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് മെമ്പറും പിടിഎ പ്രസിഡണ്ടുമായ എം. പ്രശാന്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെഡ്മാസ്റ്റർപ്രമോദ് ആലപടമ്പൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.വി ഷീബ ,ഗ്രാമപഞ്ചായത്ത് മെമ്പർ പി.ലീല ,വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പാൾ മിനിമോൾ എം.പി,ഹയർസെക്കൻഡറി വിഭാഗം സീനിയർ അസിസ്റ്റൻറ് വിജയൻ .കെ ,ഹൈസ്കൂൾ സീനിയർ സെന്റ് ശ്രീഷ വി. ജി,എസ് എം സി ചെയർമാൻ കെ.രമേശൻ,മദർ പി ടി പ്രസിഡൻറ് ലേഖ എ.കെ,ഗോപാലൻ പി,നേഹ ടി.കെ.എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ഷാജി കെ.പി ചടങ്ങിന് നന്ദി പറഞ്ഞു.വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച സ്റ്റാഫ്അഗങ്ങൾക്കും,വിദ്യാർത്ഥികൾക്കുള്ള ഉപഹാര വിതരണവും ഇതോടൊപ്പം നടന്നു. തുടർന്ന് സ്കൂൾ വിദ്യാർത്ഥികൾ,മദർ പിടിഎ,സമീപസ്ഥ വിദ്യാലയങ്ങളിലെ കുട്ടികൾ,രക്ഷിതാക്കൾ എന്നിവർ അവതരിപ്പിച്ച കലാവിരുന്നും ശ്രദ്ധേയമായി.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close