കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ അഗ്രികൾച്ചർ മാർക്കറ്റിംഗ്& പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി മടിക്കൈ കൃഷി ഭവൻ മുഖേന മടിക്കൈ സർവ്വീസ് സഹകരണ ബാങ്കിന് അനുവദിച്ച കണ്ടെയിനർ മോഡ് പ്രോസസിംഗ് സെന്റെർ യൂണിറ്റിന്റെ ഉദ്ഘാടനം മടിക്കൈ ബാങ്കിന്റെ ചാളക്കടവ് ശാഖയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. പ്രീത എസ് നിർവ്വഹിച്ചു.

ബാങ്കിന്റെ മുൻ പ്രസിഡണ്ട് സി.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി പ്രൊജക്ട് ഡയറക്ടർ ആത്മ എം.എസ് സുരേഷ് പദ്ധതി വിശദീകരിച്ചു. ബാങ്ക് സെക്രട്ടറി പി രമേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. സത്യ, ബാങ്ക് വൈസ് പ്രസിഡണ്ട് കെ.എം ഷാജി, കാഞ്ഞിരക്കാൽ പ്രഭാകരൻ, എ നാരായണൻ , മണിയറ പ്രഭാകരൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ആദ്യ വില്പന പി. ഇച്ചിര അമ്മയ്ക്ക് നൽകി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ പത്മനാഭൻ നിർവ്വഹിച്ചു. മടിക്കൈ ബാങ്ക് പ്രസിഡണ്ട് കെ.നാരായണൻ സ്വാഗതവും കൃഷി ഓഫീസർ പ്രമോദ് കുമാർ സി നന്ദിയും പറഞ്ഞു.