
കേരളപ്പിറവിയുടെ 60ാം വാർഷികം നീലേശ്വരത്ത് സാംസ്കാരികോത്സവം:
കേരളപ്പിറവിയുടെ 60ാം വാർഷികം
നീലേശ്വരത്ത് സാംസ്കാരികോത്സവം:
കേരളപ്പിറവിയുടെ അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയുടെ പത്ത് കേന്ദ്രങ്ങളിൽ വിവിധങ്ങളായ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുവാൻ പുരോഗമന കലാസാഹിത്യ സംഘം കാസർകോട് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു . പരിപാടികളുടെ ഉൽഘാടനം കേരളപ്പിറവി ദിനത്തിൽ നീലേശ്വരത്ത് സാംസ്കാരികോത്സവമായി സംഘടിപ്പിക്കും . ഇ എം എസ് – കല്ലളൻ വൈദ്യർ അനുസ്മരണം, സാഹിത്യ മത്സരങ്ങൾ, സെമിനാറുകൾ, , പൊതു സമ്മേളനം എന്നിവ ഇതിൻ്റെ ഭാഗമായി നടക്കും.
കാസർകോട് കേരള മാപ്പിള കലാ അക്കാദമിയുടെ സഹകരണത്തോടെ പക്ഷിപ്പാട്ടിൻ്റെ നൂറാം വാർഷികം ആഘോഷിക്കും. കാറഡുക്കയിൽ കൃഷി – പരിസ്ഥിതി -സംസ്കാരം – രാഷ്ട്രീയം എന്ന വിഷയത്തിൽ ഏക ദിന സെമിനാർ, ഉദുമയിൽ സ്ട്രീററ് ഫെസ്റ്റ് 2026 ,ബേഡകത്ത് മുണ്ടശ്ശേരി ചെറുകാട് വയലാർ സ്മൃതി -സാഹിത്യ സമ്മേളനം ,കാഞ്ഞങ്ങാട് വി കെസ് പാട്ടു കൂട്ടത്തിൻ്റെ പാട്ടരങ്ങ്, പനത്ത ടിയിൽ ഫോക് ലോർ മേള, എളേരിയിൽ ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, ചെറുവത്തൂരിൽ ചലച്ചിത്രോത്സവം തൃക്കരിപ്പൂരിൽ നാടക പ്രവർത്തക സംഗമം എന്നിങ്ങനെയാണ് പരിപാടികൾ നടക്കുക – സെപ്തംബർ ഒക്ടോബർ മാസങ്ങളിലായി സംഘം യൂനിറ്റ് സമ്മേളനങ്ങൾ നടക്കും – കാഞ്ഞങ്ങാട് പി. സ്മാരകത്തിൽ നടന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ സി എം വിനയചന്ദ്രൻ അദ്ധ്യക്ഷനായി . രവീന്ദ്രൻ കൊടക്കാട് പ്രവർത്തന റിപ്പോർട്ടും ഭാവി പ്രവർത്തന രൂപരേഖയും അവതരിപ്പിച്ചു – ഇ.പി. രാജഗോപാലൻ, എം പി ശ്രീമണി , ഡോ: കെ.വി. സജീവൻ, അഡ്വ. സി. ഷുക്കൂർ, എൻ രവീന്ദ്രൻ, കെ. വി. ദാമോദരൻ സീതാദേവി കര്യാട്ട് ,സി. എം. മീനാ കുമാരി, അബ്ബാസ് പാക്യാര എന്നിവർ പ്രസംഗിച്ചു.