
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ( *KSTA* ) ഹോസ്ദുർഗ് ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഏകദിന പഠനക്യാമ്പ് സംഘടിപ്പിച്ചു. ഹോസ് ദുർഗ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ: വി. പ്രകാശൻ ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ പഠന ക്യാമ്പ്
ഹോസ്ദുർഗ് : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ( *KSTA* ) ഹോസ്ദുർഗ് ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഏകദിന പഠനക്യാമ്പ് സംഘടിപ്പിച്ചു. ഹോസ് ദുർഗ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ: വി. പ്രകാശൻ ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ പ്രസിഡൻ്റ് സി.ശാരദ അധ്യക്ഷത വഹിച്ചു. സാംസ്കാരിക ദേശീയതയും ഇന്ത്യൻ വർത്തമാനവും എന്ന വിഷയത്തിൽ പുരോഗമന കലാസാഹിത്യസംഘം കണ്ണൂർ ജില്ലാ കമ്മറ്റിയംഗം എം പ്രസാദും സംഘടന എന്ന വിഷയത്തിൽ KSTA ജില്ലാ ജോ:സെക്രട്ടറി പി. മോഹനനും ക്ലാസെടുത്തു. ജില്ലാ ട്രഷറർ കെ.വി. രാജേഷ്, ജില്ലാ എക്സി. അംഗങ്ങളായ ബാബുരാജ് പി.പി, കമല പി.പി, രാജൻ.കെ.വി, രാജേഷ് സ്കറിയ ജില്ലാ കമ്മറ്റിയംഗമായ കെ.സ്മിത എന്നിവർ സംസാരിച്ചു.
ഉപജില്ലാ സെക്രട്ടറി വി.കെ ഉണ്ണികൃഷ്ണൻ സ്വാഗതവും ട്രഷറർ രാജേഷ് .പി നന്ദിയും പറഞ്ഞു.