പനയാൽ:കേരളീയ ക്ഷേത്രവാദ്യകലാരംഗത്ത് വാദ്യകലാസപര്യയുടെ അൻപത് വർഷം പൂർത്തിയാക്കിയ വടക്കേ മലബാറിലെ അതുല്ല്യ വാദ്യ കലാകാരന്മാരായ കലാചാര്യ പനയാൽ ശ്രീ ചന്ദ്രശേഖരമാരാറെയും,പനയാൽ ശ്രീ മോഹനമാരാറെയും സുവർണ്ണ മുദ്ര നൽകി ആദരിക്കുന്നതിന്റെ ഭാഗമായി സംഘാടകസമിതി രൂപീകരിച്ചു

സംഘാടക സമിതി രൂപീകരിച്ചു.

പനയാൽ:കേരളീയ ക്ഷേത്രവാദ്യകലാരംഗത്ത് വാദ്യകലാസപര്യയുടെ അൻപത് വർഷം പൂർത്തിയാക്കിയ വടക്കേ മലബാറിലെ അതുല്ല്യ വാദ്യ കലാകാരന്മാരായ കലാചാര്യ പനയാൽ ശ്രീ ചന്ദ്രശേഖരമാരാറെയും,പനയാൽ
ശ്രീ മോഹനമാരാറെയും സുവർണ്ണ മുദ്ര നൽകി ആദരിക്കുന്നതിന്റെ ഭാഗമായി സംഘാടകസമിതി രൂപീകരിച്ചു

. അരവത്ത് സി.വിസുരേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം കുമാരൻ ഉദ്ഘാടനം ചെയ്തു. 2025നവംബർ മാസത്തിൽ പനയാൽ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ച് ആദരവ് പരിപാടി സംഘടിപ്പിക്കാനാണ് സംഘാടക സമിതിയുടെ തീരുമാനം. സംഘാടക സമിതിയുടെ ചെയർമാനായി അരവത്ത് ശിവരാമൻ മേസ്ത്രി , വർക്കിങ്ങ് ചെയർമാൻ സി.വി സുരേഷ് അരവത്ത് ,ജനറൽ കൺവീനർ മണികണ്ഠൻ ഉപ്പിലിക്കൈ ,ട്രഷറർ ശരത്‌ കുട്ടമത്ത് എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിൽ വി.ബാലകൃഷ്ണൻ നായർ (പനയാൽ ക്ഷേത്ര പ്രസിഡണ്ട് ) മേലത്ത് ബാലകൃഷ്ണൻ നായർ , നാരായണൻ കുഞ്ഞി തൊട്ടി, ശോഭന (വാർഡ് മെമ്പർ ) ഗീത ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ,കൃഷ്ണൻ നായർ , മണികണ്ഠൻ പഞ്ചായത്ത് മെമ്പർ ,ഡോ.കെ.വി രാജേഷ് കക്കാട്ട്, മടിക്കൈ ഉണ്ണികൃഷണൻ,നീലേശ്വരം പി.വി ദാമോദരമാരാർ , അജയൻപനയാൽ , വിവി സുകുമാരൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ശരത് കുമാർ കുട്ടമത്ത് സ്വാഗതവും വിനായകപ്രസാദ് തൃക്കണ്ണാട് നന്ദിയും രേഖപ്പെടുത്തി.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close