
മടിക്കൈ പൊതുജന വായനശാലയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണ പരിപാടികളുടെ ഭാഗമായി വിജയോത്സവം സംഘടിപ്പിച്ചു.
വിജയോത്സവം സംഘടിപ്പിച്ചു:
മടിക്കൈ –
മടിക്കൈ പൊതുജന വായനശാലയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണ പരിപാടികളുടെ ഭാഗമായി വിജയോത്സവം സംഘടിപ്പിച്ചു.
എസ്എസ്എൽസി, പ്ലസ് ടു, എൽ എസ് എസ്, യു എസ് എസ് എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ഉപഹാരം നൽകി അനുമോദിച്ചു. യുവ സാഹിത്യകാരൻ ഡോക്ടർ പി കൃഷ്ണദാസ് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. നവോത്ഥാനകാലത്ത് വടക്കൻ കേരളത്തിൽ നടന്ന വലിയൊരു മുന്നേറ്റമാണ് വായനശാലകളുടെ സ്ഥാപനവും പ്രവർത്തനവും. വിദ്യാഭ്യാസം എന്ന സാമൂഹ്യ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ നമ്മുടെ നാട്ടിലെ വായനശാലകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ ഡോ: വി. അശ്വതി,മംഗലാപുരം ശ്രീനിവാസ് യൂണിവേഴ്സിറ്റിയിൽ നിന്നും എംബിഎ പരീക്ഷയിൽ ഉന്നത വിജയം നേടിയ വി അശ്വിൻ ,കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ബി എസ് സി ഫിസിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഹർഷൻ എസ് എന്നിവരെയും വായനശാലയിൽ നടന്നുവരുന്ന അബാക്കസ് ഗണിത പരിശീലനത്തിൽ മികച്ച വിജയം നേടിയ കുട്ടികളെയും പരിപാടിയിൽ അനുമോദിച്ചു .മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ജി.എച്ച്.എസ്.എസ് പിടിഎ പ്രസിഡണ്ട് ശ്രീ എം പത്മനാഭൻ ചടങ്ങിന് ആശംസകൾ അർപ്പിച്ച സംസാരിച്ചു. ലൈബ്രറി സെക്രട്ടറി എം രമേശൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡൻറ് വി ചന്തു അധ്യക്ഷനായി. ലൈബ്രറി ജോയിൻറ് സെക്രട്ടറി സി. ശാരദ ടീച്ചർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. കെ ഗംഗാധരൻ , എം .വിനോദ്, വിഷ്ണുപ്രസാദ്, സി. കുഞ്ഞികൃഷ്ണൻ, എൻ രാഘവൻ, ഷീബ ബാലാമണി,ഹരിപ്രിയ എന്നിവർ നേതൃത്വം നൽകി.