
സംഗീത ദിനം യോഗ ദിനം എന്നിവ വേറിട്ട രീതിയിൽ ആചരിച്ച് ബേളൂർ സ്കൂൾ
സംഗീത ദിനം യോഗ ദിനം എന്നിവ വേറിട്ട രീതിയിൽ ആചരിച്ച് ബേളൂർ സ്കൂൾ
അന്താരാഷ്ട്ര യോഗ ദിനം,ലോക സംഗീത ദിനം എന്നിവയുടെ ഭാഗമായി
ഗവ: യു .പി.സ്കൂൾ ബേളൂരിൽ ” സംഗീത ശിൽപ ശാല” ,”യോഗ പരിശീലനം” എന്നിവ സംഘടിപ്പിച്ചു…സ്കൂൾ പ്രഥമാധ്യാപകൻ എം. രമേശൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പി. ടി. എ. പ്രസിഡൻ്റ് പി.പ്രതീഷ് കുമാർ അധ്യക്ഷത വഹിച്ചു..”സംഗീത ശില്പശാല ” കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി പി.ശ്രീജ ഉൽഘാടനം ചെയ്തു.” യോഗ പരിശീലനം” കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി ജയശ്രീ എൻ.എസ്. ഉൽഘാടനം ചെയ്തു.ചടങ്ങിൽ ജി.യൂ.പി.സ്കൂൾ ബേളൂർ പി. ടീ. എ. ,
എംപി.ടി.എ,എസ്.എം.സി. കമ്മിറ്റി അംഗങ്ങൾ , രക്ഷിതാക്കൾ, നാട്ടുകാർ എന്നിവർ സന്നിഹിതരായി. ഡോക്ടർ.ശരത് വിദ്യാർഥികൾക്ക് യോഗ പരിശീലനം നൽകി.
ജോയ്കുന്നുംകൈ (കീ ബോർഡ്, ഫ്ലൂട്ട്,വയലിൻ, ഗിറ്റാർ)
വി.ജി. മനോജ്‌കുമാർ (ഹാർമോണിയം)സുനിൽ ജോസഫ്(തബല)
രാമകൃഷ്ണൻ ബളാൽ (റിഥംപാഡ്)
സുനിൽ(വോക്കൽ)എന്നിവർ സംയുക്തമായി ” സംഗീത ശിൽപശാല നയിച്ചു. സ്കൂൾ കുട്ടികൾ സംഗീത പരിപാടികൾ അവതരിപ്പിച്ചു.
പി. പ്രതീഷ്കുമാർ, ഹരീഷ് അട്ടേങ്ങാനം,ബിജു വയമ്പ്, സെലീന ബഷീർ,ലേഖ ടീച്ചർ, ഫാരിഷ ടീച്ചർ, നിസ്യ ടീച്ചർ എന്നിവർ നേതൃത്വം നൽകി. രജിന ടീച്ചർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.