കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ 2023 വർഷത്തെ ഏറ്റവും മികച്ച ബി എം സി യ്ക്കുള്ള പുരസ്‌കാരത്തിനു കാസർഗോഡ് ജില്ലാ പഞ്ചായത്ത്‌ ബി എം സി അർഹമായി.ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ജൈവവൈവിധ്യ സംരക്ഷണത്തിൽ നടത്തിയ രാജ്യത്ത് തന്നെ മാതൃകയായ വേറിട്ടതും ശ്രദ്ധേയവുമായ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുരസ്ക്കാരം ലഭ്യമായത്. .

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ 2023 വർഷത്തെ ഏറ്റവും മികച്ച ബി എം സി യ്ക്കുള്ള പുരസ്‌കാരത്തിനു കാസർഗോഡ് ജില്ലാ പഞ്ചായത്ത്‌ ബി എം സി അർഹമായി.ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ജൈവവൈവിധ്യ സംരക്ഷണത്തിൽ നടത്തിയ രാജ്യത്ത് തന്നെ മാതൃകയായ വേറിട്ടതും ശ്രദ്ധേയവുമായ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുരസ്ക്കാരം ലഭ്യമായത്. . ജില്ലയിലെ മുഴുവൻ ബി എം സി കളെയും ശാക്തീകരിക്കുന്നതിനായ് എല്ലാ വർഷവും ജില്ലാപഞ്ചായത്ത് ബി എം സിയുടെ ആഭിമുഖ്യത്തിൽ പരിശീലന പരിപാടികൾ നടത്തിവരുന്നു. 2023 ൽ രാജ്യത്ത് ആദ്യമായ് സ്വന്തമായി ജില്ലാ സ്പീഷീസുകളെ പ്രഖ്യാപിച്ച ആദ്യത്തെ ജില്ലയായി കാസർഗോഡ് മാറിയിരുന്നു.തുടർന്ന് ജില്ലാസ്പീഷീസുകളുടെ സംരക്ഷണ പ്രവർത്തന ങ്ങളും നടന്നു വരുന്നു .കൂടാതെ ജില്ലയിലെ കാർഷീക ജൈവവൈവിധ്യ സംരക്ഷണത്തിന് ഊന്നൽ നൽകിക്കൊണ്ട് ആ മേഖലയിലെ ചില സ്പീഷീസുകളെ കൂടി പ്രഖ്യാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.

2023 മുതൽ ജില്ലാതലത്തിൽ ആദ്യമായി ജൈവവൈവിധ്യ അവാർഡ് നൽകുന്ന ജില്ലാപഞ്ചായത്ത് ബി എം സി എന്ന ഖ്യാതി കൂടി കാസർഗോഡ്‌ നേടിയിരുന്നു. അവാർഡ് വിതരണം ഒരു തുടർപ്രാവർത്തനമായി എല്ലാ വർഷവും നല്കാനാണ് ബി എം സി യുടെ തീരുമാനം. സ്റ്റുഡന്റ്സ് പോലീസ്‌ കേഡറ്റ്-ന്റെ സഹകരത്തോടെ ജില്ലാപഞ്ചായത്ത് സ്കൂളുകളിൽ ഫലവൃക്ഷ തോട്ടങ്ങൾ തയ്യാറാക്കുന്നതിലേക്ക് നടപ്പിലാക്കിയ മധുരവനം പദ്ധതിയും ശ്രദ്ദേയമായി. തയ്യാറാക്കിയ മധുരവനങ്ങൾ വിലയിരുത്തി അവയുടെ സംരക്ഷണ പ്രവർത്തനങ്ങൾ കൂടി പരിഗണിച്ച് മികച്ച പ്രവർത്തനം നടത്തിയ സ്കൂളുകൾക്ക് അനുമോദനവും നൽകിയിരുന്നു. ജൈവ വൈവിദ്ധ്യങ്ങളാൽ സമ്പന്നമായ കാസർഗോഡ് ജില്ലയുടെ സവിശേഷവും പ്രധാനപ്പെട്ടതുമായ ചെങ്കൽ കുന്നുകളുടെ ശോഷണം നാൾക്കുനാൾ കൂടി വരുന്ന സാഹചര്യത്തിൽ ലാറ്ററെറ്റ് റിസർവ് ആയ ചെങ്കൽ കുന്നിനെ പൈതൃക കേന്ദ്രങ്ങളായി പ്രഖ്യാപിക്കാനുള്ള പ്രവർത്തനങ്ങളും ജില്ലാപഞ്ചായത്ത് ബി എം സിയുടെ നേതൃത്വത്തിൽ നടന്നുവരികയാണ്. പരിസ്ഥിതി പുന സ്ഥാപനത്തിൽ ജില്ലാ പഞ്ചായത്ത്‌ ഏറ്റെടുത്ത വിവിധ പ്രൊജക്ടുകൾ ഈ നേട്ടത്തിന് അനുപൂരകമായി.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close