
മടിക്കൈ സഹ. ബാങ്ക് വിജയോത്സവവും “എന്റെ ബാങ്ക് പദ്ധതി” ഉദ്ഘാടനവും നാളെ
മടിക്കൈ സഹ. ബാങ്ക് വിജയോത്സവവും “എന്റെ ബാങ്ക് പദ്ധതി” ഉദ്ഘാടനവും നാളെ
: മടിക്കൈ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന വിജയോത്സവം പരിപാടിയും എന്റെ ബാങ്ക് പദ്ധതിയുടെ ഉദ്ഘാടനവും നാളെ വൈകുന്നേരം നാലിന് നടക്കും. അമ്പലത്തുകര യിലെ ബാങ്ക്ഹാളിൽനടക്കുന്ന പരിപാടി എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത്പ്രസിഡന്റ്ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയാകും.
ബാങ്ക് പ്രസിഡന്റ് കെ. നാരായണൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി പി. രമേശൻ പദ്ധതി വിശദീകരണം നടത്തും.
കുടുംബശ്രീ മിത്രവായ്പ പദ്ധതിയുടെ ഉദ്ഘാടനം മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്. പ്രീത നിർവഹിക്കും. എസ്.എസ്.എൽ.സി വിജയികൾക്ക് സഹകരണ ജീവനക്കാരുടെ ക്ഷേമ ബോർഡ് മെമ്പർ സി. പ്രഭാകരനും പ്ലസ് ടു വിദ്യാർത്ഥികൾക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി. മണിമോഹനും ഉപഹാരം
സമ്മാനിക്കും. വിവിധ പ്രതിഭകളെ സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ വി. ചന്ദ്രൻ അനുമോദിക്കും.
എന്റെ ബാങ്ക് പദ്ധതിയുടെ ഉദ്ഘാടനം സഹകരണ അസിസ്റ്റൻ്റ്ര രജിസ്ട്രാർ പി. ലോഹിതാക്ഷൻ നിർവഹിക്കും. മടിക്കൈ സഹക രണ ബാങ്ക് രൂപീകരണത്തിന്റെ 90 വർഷം പിന്നിടുന്ന വേളയിൽ ഇടപാടുകാർക്കുള്ള ആകർഷകമായ നിക്ഷേപ, വായ്പ പദ്ധതി എന്ന നിലയിലാണ് “എന്റെ ബാങ്ക്” പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്.