സംഗീതമേ ലഹരി ബോധവൽക്കരണത്തിനൊരു പാട്ടു വഴി

*സംഗീതമേ ലഹരി*

*ബോധ വൽക്കരണത്തിനൊരു പാട്ടു വഴി*
……………………………………..


സമൂഹത്തെ കാർന്നു തിന്നുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മനുഷ്യ മനസാക്ഷിയുടെ അകക്കണ്ണ് തുറപ്പിക്കാൻ പ്രേരകമായ പാട്ടുവഴിയുമായി അധ്യാപക സമൂഹം. അറുപതാമത് കേരളാ സ്കൂൾ കലോസവത്തിൽ സ്വാഗത ഗാനമാലപിച്ച അധ്യാപക കൂട്ടായ്മ രൂപം നൽകിയ ” ഒക്ടേവി മ്യൂസിക് ക്ലബ്ബി” ൻ്റെ നേതൃത്വത്തിലാണ് വേറിട്ട വഴിയിലുള്ള ബോധ വൽക്കരണ യജ്ഞം നടക്കുന്നത്. ഗൗരവമായ വിഷയങ്ങൾ അവതരിപ്പക്കുന്നതിൽ സംഗീതത്തിന് അദ്വിതീയമായ സ്ഥാനമുണ്ടെന്ന കണ്ടെത്തലാണ് ഈ പ്രവർത്തനങ്ങൾക്കു പിന്നിലെ ഹേതു. പ്രശസ്ത സംഗീതഞ്ജൻ സംഗീത രത്നം ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ മുഖ്യ രക്ഷാധികാരിയായുള്ള ഒക്ടേവ് ചാരിറ്റിയടക്കമുള്ള പ്രവർത്തനങ്ങളിൽ സജീവമാണ് എം.വി. ബിന്ദു രചനയും കാഞ്ഞങ്ങാട് രാമചന്ദ്രൻ സംഗീതവും നിർവ്വഹിച്ച ഗാനം ഇതിനകം തന്നെ മാധ്യമ പ്രശസ്തി നേടിയിട്ടുണ്ട്. ഗാനത്തിൻ്റെ സ്വിച്ചോൺ കർമ്മം ചെറുവത്തൂർ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ കാഞ്ഞങ്ങാട് രാമചന്ദ്രൻ മാസ്റ്റർ നിർവ്വഹിച്ചു. കെ.പി. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. പ്രഭാഷകൻ വത്സൻ പിലിക്കോട് മുഖ്യ പ്രഭാഷണം നടത്തി.രാജേഷ് കൂട്ടക്കനി, രാജു നിടുങ്ങണ്ട , സുകുമാരൻ ഈയ്യക്കാട്, സ്മിത വെങ്ങലാട്ട് എന്നിവർ സംസാരിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close