
സ : കെ. അനിൽകുമാർ ഇന്ന് സർവീസിൽ നിന്നും വിരമിക്കുന്നു
സ : കെ. അനിൽകുമാർ ഇന്ന് സർവീസിൽ നിന്നും വിരമിക്കുന്നു.

—————–
 കേരള എൻ. ജി. ഒ യൂണിയൻ ജില്ലാ ട്രഷറർ, ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ച സ : കെ. അനിൽകുമാർ 30 വർഷത്തെ സേവനത്തിന് ശേഷം ഇന്ന് സർവീസിൽ നിന്നും വിരമിക്കുകയാണ്. 1995ൽ  കാട്ടിപൊയിൽ ഗവ: ആയുർവേദ ഡിസ്പെൻസറിയിൽ ഫാർമസിസ്റ്റ് തസ്തികയിൽ ജോലിയിൽ പ്രവേശിച്ച സഖാവ് ചെങ്കള  ആയുർവേദ ഡിസ്പെൻസറിയിൽ നിന്നും ഫാർമസിസ്റ്റ് ഗ്രേഡ് I തസ്തികയിൽ നിന്നാണ്  വിരമിക്കുന്നത് .  FSETO കാഞ്ഞങ്ങാട് മേഖലാ ചെയർമാനായി  പ്രവർത്തിച്ചുവരികയാണ്.നീലേശ്വരം, ഹോസ്ദുർഗ്  ഏരിയകളുടെ ഭാരവാഹിയായും സഖാവ് പ്രവർത്തിച്ചിരുന്നു.  2002 ലെ ജീവനക്കാരുടെയും അധ്യാപകരുടെയും 32 ദിവസം നീണ്ടുനിന്ന ഐതിഹാസിക  പണിമുടക്കിൽ പങ്കെടുത്ത് എസ്മ പ്രകാരം 18 ദിവസക്കാലം ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതിക്കെതിരെ 2013ൽ നടന്ന അനിശ്ചിതകാല പണിമുടക്കിലും നേതൃത്വപരമായ പങ്കു വഹിച്ചു.

 
 
 
					


 Loading ...
 Loading ...


