
വീടുകളിൽ വായനയുടെ വസന്തം വിരിയിച്ച അനുഭവങ്ങൾ പങ്കുവെച്ച് ലൈബ്രേറിയൻമാർ. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വായന വസന്തം വീട്ടിലേക്ക് ഒരു പുസ്തകം എന്ന നൂതന പദ്ധതിയുടെ വിജയാനുഭവങ്ങൾ പങ്കുവയ്ക്കാൻ ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ പരിധിയിലെ ഗ്രന്ഥശാലകളിലെ ലൈബ്രേറിയൻ മാരാണ് ഒത്തു ചേർന്നത്.
കാഞ്ഞങ്ങാട്: വീടുകളിൽ വായനയുടെ വസന്തം വിരിയിച്ച അനുഭവങ്ങൾ പങ്കുവെച്ച് ലൈബ്രേറിയൻമാർ. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വായന വസന്തം വീട്ടിലേക്ക് ഒരു പുസ്തകം എന്ന നൂതന പദ്ധതിയുടെ വിജയാനുഭവങ്ങൾ പങ്കുവയ്ക്കാൻ ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ പരിധിയിലെ ഗ്രന്ഥശാലകളിലെ ലൈബ്രേറിയൻ മാരാണ് ഒത്തു ചേർന്നത്.
ഗ്രന്ഥശാല പരിധിയിലെ നൂറു വീടുകളിൽ വായനക്കാർക്കായി പുസ്തകങ്ങൾ ലഭ്യമാക്കുന്നതാണ് പദ്ധതി. ന്യൂ ജെൻ വിഭാഗത്തിൽ പെട്ടവർ മുതൽ സമൂഹത്തിൻ്റെ വിവിധ വയോപരിധിയിൽ പെട്ടവർ ആവേശ പൂർവമാണ് ഈ പദ്ധതിയെ സ്വീകരിക്കുന്നതെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ശില്പശാലയിൽ പങ്കെടുത്ത ലൈബ്രേറിയൻമാർ ചൂണ്ടിക്കാട്ടി.
മികച്ച വായനക്കാർക്ക് ഓണക്കോടി, വിഷുക്കോടി, ആസ്വാദനക്കുറിപ്പുകളുടെ പതിപ്പുകൾ തയാറാക്കൽ, വീട്ടുമുറ്റ പുസ്തക ചർച്ചകൾ, വായനക്കാരുടെ വാർഷിക സംഗമം, വായനാനുഭവങ്ങൾ പങ്കുവയ്ക്കൽ തുടങ്ങിയവ കൂടി സംഘടിപ്പിച്ച് പരിപാടിയെ സമ്പന്നമാക്കാമെന്ന നിർദേശങ്ങളും ശില്പശാലയിൽ ഉയർന്നുവന്നു.
കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത ശില്പശാല ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് സുനിൽ പട്ടേന അധ്യക്ഷനായി താലൂക്ക് സെക്രട്ടറി പി വേണുഗോപാലൻ ക്ലാസെടുത്തു. ജില്ലാ എക്സി മെമ്പർ കെ സുകുമാരൻ, താലൂക്ക് എക്സി .മെമ്പർമാരായ ടി തമ്പാൻ, എച്ച് കെ ദാമോദരൻ,സുനീഷ് കക്കാട്ടി എന്നിവർ സംസാരിച്ചു.
ഫോട്ടോ: ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വായന വസന്തം ലൈബ്രേറിയൻമാരുടെ ശില്പശാല കെ വി സുജാത ഉദ്ഘാടനം ചെയ്യുന്നു