
കേരള ക്ഷേത്ര വാദ്യ കലാ അക്കാദമി അരൂർ മേഖല സമ്മേളനം
*കേരള ക്ഷേത്ര വാദ്യ കലാ അക്കാദമി അരൂർ മേഖല സമ്മേളനം സംഘടിപ്പിച്ചു
ആലപ്പുഴ കേരള ക്ഷേത്ര വാദ്യ കലാ അക്കാദമിയുടെ അരൂർ മേഖല സമ്മേളനം ജൂലൈ 20 ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് . വെള്ളിമറ്റം ക്ഷേത്രം (സാംജിത്ത് നഗറിൽ) വച്ച് സംഘടിപ്പിച്ചു.
പാണാവള്ളി അഭിജിത്ത്, തുറവൂർവൈശാഖ് എന്നിവർ ആലപിച്ച സോപാന സംഗീതവും പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ചടങ്ങുകൾ ആരംഭിച്ചു..തുറവൂർ രാകേഷ് കമ്മത്ത് ഈശ്വര പ്രാർത്ഥന ആലപിച്ചു. അരൂർ മേഖല പ്രസിഡന്റ ശ്രീ അനിൽകുമാർ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി ശ്രീ വിനീഷ് കമ്മത്ത് സ്വാഗതം ആശംസിച്ചു..
കൈത്രപ്പം വാസുദേവൻ നമ്പൂതിരി ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു തുടർന്ന്.മേഖലയിലെ മുതിർന്ന കലാകാരന്മാരെ പൊന്നാട നൽകി ഗുരു ശ്രേഷ്ഠ പുരസ്ക്കാരം നൽകി ആദരിച്ചു. ആലപ്പുഴ ജില്ലാ പ്രസിഡന്റ ശ്രീ അമ്പലപ്പുഴജയകുമാർ ധനസഹായ വിതരണവും ആലപ്പുഴ ജില്ലാസെക്രട്ടറി ശ്രീ മരുത്തോർവട്ടം ഉണ്ണികൃഷ്ണൻ മെമ്പർഷിപ്പ് വിതരണം നടത്തി. വെള്ളിമറ്റം ക്ഷേത്ര സെക്രട്ടറി.ദിനേശ് ചക്കനാട്, രക്ഷാധികാരി ശ്രീ പള്ളിപ്പുറം ജയകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.. മേഖല ട്രഷറർ ശ്രീ വയലാർശിവപ്രസാദ് കൃതജ്ഞത അർപ്പിച്ചു.