
കേരള ക്ഷേത്ര വാദ്യ കലാ അക്കാദമി കാഞ്ഞങ്ങാട് മേഖല സമ്മേളനം മാവുങ്കാൽ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്നു.
കേരള ക്ഷേത്ര വാദ്യ കലാ അക്കാദമി കാഞ്ഞങ്ങാട് മേഖല സമ്മേളനം മാവുങ്കാൽ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്നു.
മേഖല രക്ഷാധികാരി മടിയൻ ഗോവിന്ദമാരാർ ദീപം കൊളുത്തി. ബിജു നെല്ലിത്തോട് സോപാനസംഗീതത്തിനുശേഷം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി വാദ്യരത്നം മടിക്കൈ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മേഖല വൈസ് പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷനായി.
സെക്രട്ടറി ഗോപി വി വി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജയകൃഷ്ണൻ ഇരിയ, ഗോപാലകൃഷ്ണൻ, പുല്ലൂർ മോഹനമാരാർ, ശ്രീധരൻ മടിയൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി മടിയൻ ശ്രീധരൻ (പ്രസിഡന്റ്) സുരേഷ് ബാബു, രതീഷ് പുല്ലൂർ (വൈസ് പ്രസിഡന്റ്) ഗോപി വി വി (സെക്രട്ടറി) ഗോപാലകൃഷ്ണൻ ഇരിയ, മനോജ് പെരുതടി ( അസിസ്റ്റന്റ് സെക്രട്ടറി) ജയകൃഷ്ണൻ (ട്രഷറെർ) എന്നിവരെ തെരഞ്ഞെടുത്തു.
Live Cricket
Live Share Market