കാലത്തിന് മുമ്പേ സഞ്ചരിച്ച അതുല്യ പ്രതിഭ ഡോ. ടി.പി സുകുമാരനെ അനുസ്മരിക്കുന്നതിന് എടക്കാട് സാഹിത്യവേദിയും ഡോ.സുകുമാരൻ സൗഹൃദക്കൂട്ടവും സംഘടിപ്പിച്ച ‘സുകുമാരം’ അവിസ്മരണീയാനുഭവമായി.

*ഡോ. ടി.പി സുകുമാരൻ അനുസ്മരണം*


=====================
എടക്കാട്: കാലത്തിന് മുമ്പേ സഞ്ചരിച്ച അതുല്യ പ്രതിഭ ഡോ. ടി.പി സുകുമാരനെ അനുസ്മരിക്കുന്നതിന് എടക്കാട് സാഹിത്യവേദിയും ഡോ.സുകുമാരൻ സൗഹൃദക്കൂട്ടവും സംഘടിപ്പിച്ച ‘സുകുമാരം’ അവിസ്മരണീയാനുഭവമായി.


എടക്കാട് പബ്ലിക് ലൈബ്രറി ഹാളിൽ ഡോ. ടി.പി സുകുമാരന്റെ സുഹൃത്തുക്കളും ശിഷ്യരും അനുവാചകരുമടങ്ങുന്ന പ്രൗഢമായ നിറസദസ്സിനെ സാക്ഷി നിർത്തി ഡോ. രാഘവൻ പയ്യനാട് ഉദ്ഘാടനം ചെയ്തു.

കെ.ടി ബാബുരാജ് അധ്യക്ഷനായി. ഡോ. എൻ സുഗതൻ, ഡോ. എ.ടി മോഹൻരാജ്, എ.വി അജയകുമാർ, ഡോ. എ വത്സലൻ, ടി പവിത്രൻ, ടി.കെ.ഡി മുഴപ്പിലങ്ങാട് എന്നിവർ പ്രസംഗിച്ചു. ഡോ. സുകുമാരന്റെ ‘ആയഞ്ചേരി വല്യശമാനൻ’ നാടകം സംവിധാനം ചെയ്തവതരിപ്പിച്ചു വരുന്ന ടി പവിത്രനെ ആദരിച്ചു. ഒ.എം രാമകൃഷ്ണൻ കവിത അവതരിപ്പിച്ചു. പബ്ലിക് ലൈബ്രറിക്ക് സുകുമാരൻ മാസ്റ്റരുടെ കൃതികൾ ഡോ. രാഘവൻ പയ്യനാട് കൈമാറി. എടക്കാട് സാഹിത്യവേദി നടത്തിയ രചനാ മത്സരങ്ങളിലെ വിജയികൾക്ക് ഡോ.എൻ സുഗതൻ സമ്മാനം വിതരണം ചെയ്തു. ടി.വി വിശ്വനാഥൻ സ്വാഗതവും സതീശൻ മോറായി നന്ദിയും പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close