
പടന്ന എം ആർ വി എച്ച് സ്കൂൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായി ചാന്ദ്രദിനാചരണം നടത്തി.
*ചാന്ദ്രദിനാചരണം നടത്തി.ചാന്ദ്രദിന പതിപ്പ് പ്രകാശനം ചെയ്തു
പടന്ന എം ആർ വി എച്ച് സ്കൂൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായി ചാന്ദ്രദിനാചരണം നടത്തി.
അതിൻ്റെ ഭാഗമായി ചാന്ദ്രദിന ക്വിസ് മത്സരം നടത്തി. കദീജത്തുൽ കുബ്റ (8B) ഒന്നാം സ്ഥാനവും നീലാഞ്ജന (8B) രണ്ടാം സ്ഥാനവും ഫാത്തിമത്ത് ഷഹാമ (10 A) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ചാന്ദ്ര ദിനാചരണവുമായി ബന്ധപ്പെട്ട് കുട്ടികൾ ചാന്ദ്രദിന പതിപ്പ് തയ്യാറാക്കി. ചാന്ദ്രദിന പതിപ്പ് ചെറുവത്തൂർ BRC യിലെ രേണുക ടീച്ചർ പ്രകാശനം ചെയ്തു.പ്രകാശന ചടങ്ങിൽ സയൻസ് ക്ലബ് കൺവീനർ ഹസീന ടീച്ചർ സ്വാഗതം പറഞ്ഞു.SRG കൺവീനർ അനീഷ് മാഷ് അധ്യക്ഷത വഹിച്ചു ചെറുവത്തൂർ ബിആർസി യിലെ രേണുക ടീച്ചർ ചാന്ദ്രദിന പതിപ്പ് സ്കൂൾ എച്ച്. എം ഇൻ ചാർജ് ഹരി മാഷിന് കൈമാറി പ്രകാശനം ചെയ്തു. എച്ച് എം ഇൻ ചാർജ് ഹരീന്ദ്രൻ മാസ്റ്റർ സ്റ്റാഫ് സെക്രട്ടറി രോഷ്ന ടീച്ചർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ പി വി മനോജ് മാസ്റ്റർ, ഫർഹാന ടീച്ചർ,വിജിന ടീച്ചർ, ശ്രീ പ്രിയ ടീച്ചർ, ഷബ്‌ന ടീച്ചർ, നജീമ ടീച്ചർ എന്നിവർ സംബന്ധിച്ചു. എസ്ആർ.ജി ജോയിൻ കൺവീനർ നിഷ ടീച്ചർ ചടങ്ങിന് നന്ദി പറഞ്ഞു.