
മടിക്കൈ കക്കാട്ട് ശ്രീ അട്ടക്കാട്ട് ഭഗവതി ക്ഷേത്രം അനുമോദന സദസ്സ് കേരളാ പൂരക്കളി കലാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ചെയർമാനും പയ്യന്നൂർ എം എൽ എയുമായ ശ്രീ ടി ഐ മധുസൂദനൻ ഉദ്ഘാടനം ചെയ്തു,* ചടങ്ങിൽ മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എസ് പ്രീത അധ്യക്ഷത വഹിച്ചു,
മടിക്കൈ കക്കാട്ട് ശ്രീ അട്ടക്കാട്ട് ഭഗവതി ക്ഷേത്രം അനുമോദന സദസ്സ് കേരളാ പൂരക്കളി കലാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ചെയർമാനും പയ്യന്നൂർ എം എൽ എയുമായ ശ്രീ ടി ഐ മധുസൂദനൻ ഉദ്ഘാടനം ചെയ്തു,
ചടങ്ങിൽ മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എസ് പ്രീത അധ്യക്ഷത വഹിച്ചു,
ചടങ്ങിൽ ഏഷ്യ കപ്പ് യോഗ്യത മത്സരത്തിൽ രാജ്യത്തിന്റെ അഭിമാനമായ മടിക്കൈ ബങ്കളത്തെ ശ്രീ പി മാളവികയ്ക്കും സ്വർണമെഡലും ഉപഹരവും നൽകി ആദരിച്ചു കൂടാതെ പരിശീലകൻ ശ്രീ നിധീഷ് ബങ്കളത്തിനും 2024-25 വർഷത്തെ കേരള പൂരക്കളി അക്കാദമി പുരസ്‌കാര ജേതാക്കളായ അണ്ടോൾ ശ്രീ ബാലകൃഷ്ണൻ പണിക്കർ, ചാത്തമത്ത് ശ്രീ ഏ വി കുഞ്ഞിരാമൻ പണിക്കർ എന്നിവരെയും ഉപഹാരം നൽകി അനുമോദിച്ചു, ക്ഷേത്ര സംരക്ഷണ സമിതി ചെയർമാൻ ശ്രീ രാജൻ പെരിയ മുഖ്യാതിഥിയായി. ശ്രീ ബാലൻ കരിച്ചേരി, ശ്രീ വി വിശ്വനാഥൻ, ശ്രീ ഗോവിന്ദൻ കീലത്ത്, ക്ഷേത്രം സ്ഥാനികർ, ക്ഷേത്രം ഭാരവാഹികൾ,വനിതാ കമ്മിറ്റി ഭാരവാഹികൾ,
ക്ഷേത്ര അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു, ചടങ്ങിൽ
ക്ഷേത്രം സെക്രട്ടറി ശ്രീ ഏ എം രവി സ്വാഗതവും പ്രസിഡന്റ് ശ്രീ അട്ടക്കാട്ട് നാരായണൻ നന്ദിയും പറഞ്ഞു. *ശ്രീ അട്ടകാട്ട് ഭഗവതി ക്ഷേത്രം വാല്യക്കാർ വാട്സ് ആപ്പ്* ഗ്രൂപ്പ് വകയായി പായസ വിതരണവും നടന്നു.