
ഭാഷ – ഹോസ്ദുർഗ്ഗ് – സാംസ്ക്കാരിക കൂട്ടായ്മ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു.
*ഭാഷ – ഹോസ്ദുർഗ്ഗ് – സാംസ്ക്കാരിക കൂട്ടായ്മ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു.
ഹോസ്ദുർഗ്ഗ് ബി ആർ സി യിലെ പ്രവർത്തരുടെ ഭാഷ – സാംസ്ക്കാരിക കൂട്ടായ്മയുടെ ഉദ്ഘാടനം ജൂലൈ 25 ന് ബി ആർ സി ഹാളിൽ നടന്നു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം ലക്ഷ്മി ഉദ്ഘാടനം നിർവ്വഹിച്ചു. വായനയും എഴുത്തും സാംസ്ക്കാരിക പ്രവർത്തനവും ഈ കാലഘട്ടത്തിൽ ശക്തിയായി തിരിച്ചു വരണമെന്നും, SSK പ്രവർത്തകരുടെ ഈ കുട്ടായ്മ എല്ലാവർക്കും പ്രചോദനമാകണമെന്നും അവർ അഭിപ്രായപ്പെട്ടു. എസ് എസ് കെ ജില്ലാ പ്രൊജക്ട് കോഡിനേറ്റർ വി എസ് ബിജുരാജ് മുഖ്യാതിഥിയായി. വായന, എഴുത്ത്, കല- കായിക പ്രവർത്തനങ്ങൾ, സംവാദം എന്നിവ കൂട്ടായ്മയിൽ ഇടം നേടും. വായനയുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ യുവ എഴുത്തുകാരൻ സുധീഷ് ചട്ടഞ്ചാൽ സംവദിച്ചു. ഒരു പുസ്തകം വായിച്ചാൽ അത് നമ്മളിൽ ഒരു ചോദ്യം അവശേഷിപ്പിക്കണം. അത് സാധിക്കുന്നിടത്താണ് വായന നമ്മളിൽ വേരൂന്നുന്നത് എന്ന് സുധീഷ് തൻ്റെ വാക്കുകളിലൂടെ ഓർമ്മപ്പെടുത്തി.
ഭാഷ കൂട്ടായ്മയുടെ ആദ്യ പരിപാടി റാം c/o ആനന്ദി എന്ന പുസ്തകം പരിചയപ്പെടുത്തി കൊണ്ട് എം ഐ എസ് കോഡിനേറ്റർ നജീബ് കാരിയിൽ സംസാരിച്ചു. ഹോസ്ദുർഗ്ഗ് ബിപിസി സനിൽകുമാർ വെള്ളുവ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്പെഷലിസ്റ്റ് അധ്യാപകൻ പ്രവീൺ സ്വാഗതവും സി ആർ സി കോഡിനേറ്റർ സജീഷ് യു വി നന്ദിയും പറഞ്ഞു. ബി ആർ സി യിലെ മുഴുവൻ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.