തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പെരിയനമ്പിയായിരുന്ന ബ്രഹ്മശ്രീ പത്മനാഭൻ മരുതംപാടിത്തായർ (മരുതംപാടി നാരായണൻ പത്മനാഭൻ) അന്തരിച്ചു

*തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പെരിയനമ്പിയായിരുന്ന ബ്രഹ്മശ്രീ പത്മനാഭൻ മരുതംപാടിത്തായർ (മരുതംപാടി നാരായണൻ പത്മനാഭൻ) അന്തരിച്ചു. 64 വയസായിരുന്നു. കാസർകോട് കാഞ്ഞങ്ങാട്ടെ പ്രശസ്ത താന്ത്രിക കുടുംബമായ പുല്ലൂർ വിഷ്ണുമംഗലം മരുതംപാടി ഇല്ലത്തെ അംഗമാണ്. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അന്ത്യം

*ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, കുമാരനെല്ലൂർ ദേവീക്ഷേത്രം എന്നിവിടങ്ങളിൽ മേൽശാന്തിയായിരുന്നിട്ടുണ്ട്. 2008 മുതൽ 2009 വരെ പഞ്ചഗവ്യത്ത് നമ്പിയായും 2009 മുതൽ 2015 വരെ പെരിയ നമ്പിയായും ശ്രീ പത്മനാഭസ്വാമിയെ സേവിച്ചു. നല്ലൊരു കർഷകൻ കൂടിയായിരുന്നു അദ്ദേഹം. പുല്ലൂർ-പെരിയ ഗ്രാമ പഞ്ചായത്തിലെ മികച്ച കർഷകനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.*

*ഉഷ പത്മനാഭനാണ് ഭാര്യ. കിഷോർ നാരായണൻ, പത്മകുമാർ എന്നിവർ മക്കളും കൃഷ്ണപ്രിയ മരുമകളുമാണ്. കേശവൻ അഞ്ജനംതോടിത്തായർ, ശിവദാസ് മരുതംപാടിത്തായർ(തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം മേൽശാന്തി), സത്യൻ മരുതംപാടിത്തായർ(പുല്ലൂർ വിഷ്ണുമംഗലം മഹാവിഷ്ണുക്ഷേത്രം മേൽശാന്തി), ശ്രീരാമൻ മരുതംപാടിത്തായർ (നീലേശ്വരം രാജാസ് ഹൈസ്കൂൾ അദ്ധ്യാപകൻ) എന്നിവർ സഹോദരങ്ങളാണ്.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close