
സമാധാനോത്സവം സംഘടിപ്പിച്ചു: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാഞ്ഞങ്ങാട് മേഖല ബാലവേദി ,നവജ്യോതി വായനശാല, നവധാരആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നൂഞ്ഞിയിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനം സമാധാനോത്സവമായി ആചരിച്ചു.
സമാധാനോത്സവം സംഘടിപ്പിച്ചു:
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാഞ്ഞങ്ങാട് മേഖല ബാലവേദി ,നവജ്യോതി വായനശാല, നവധാരആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നൂഞ്ഞിയിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനം സമാധാനോത്സവമായി ആചരിച്ചു.
നൂഞ്ഞി നവധാര ക്ലബ്ബിൽ നടന്ന പരിപാടിയിൽ പ്രദേശത്തെ കുട്ടികളെ കൂടാതെ മടിക്കൈ അമ്പലത്തുകര, ചാളക്കടവ് ,കക്കാട്ട് ,കാലിച്ചാംപൊതി എന്നീ പ്രദേശങ്ങളിലെ കുട്ടികൾ അതിഥികളായി എത്തി. 50 കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.കൊറോണ കാലത്ത് മൊട്ടൂസ് എന്ന യൂട്യൂബ് ചാനലിലൂടെ രോഗപ്രതിരോധ പാഠങ്ങൾ പകർന്നു തന്നും പ്രകൃതി സംരക്ഷണം പ്രമേയമായ ബന്ദർ എന്ന ഏകപാത്രനാടകാവതരണത്തിലൂടെയും ശ്രദ്ധേയനായ ദേവരാജ് കക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.പരിഷത്ത് ജില്ലാ ബാലവേദി ഉപസമിതി കൺവീനർഎം രമേശൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ നവധാരക്ലബ്ബ് പ്രസിഡൻറ് സന്തോഷ് നൂഞ്ഞി അധ്യക്ഷനായി. വായനശാല സെക്രട്ടറി സതീഷ് നൂഞ്ഞി ആശംസയർപ്പിച്ച് സംസാരിച്ചു. മോനിഷ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. യുദ്ധവിരുദ്ധ ഗാനം, സ്കിറ്റ് ,യുദ്ധവിരുദ്ധ പത്രിക തയ്യാറാക്കൽ,കളികൾ, യുദ്ധവിരുദ്ധ സ്തൂപ നിർമ്മാണം,സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ നടന്നു. മനീഷ് തൃക്കരിപ്പൂർ , കുഞ്ഞികൃഷ്ണൻ മടിക്കൈ, അമ്പു പണ്ടാരത്തിൽ എന്നിവർ വിവിധ സെഷനുകൾ നയിച്ചു. ഗോപാലൻ, ഹരികുമാർ, ദിനേശൻ കെ.ടി, ഗംഗാധരൻ .സി , മോഹനൻ പി , മാധവൻ നമ്പാർ, ടി.ഭാസ്കരൻ, പി. കുഞ്ഞിക്കണ്ണൻ എന്നിവർ നേതൃത്വം നൽകി. യുദ്ധവിരുദ്ധറാലിക്കു ശേഷം യുദ്ധവിരുദ്ധ പ്രതിജ്ഞയോടെ പരിപാടികൾക്കു സമാപനമായി.