
ഗവ എൽ പി സ്കൂൾ പറമ്പയും വൈവിധ്യ വായനശാലയും ചേർന്ന് സംയുക്തമായി സ്വാതന്ത്യദിനം ആഘോഷിച്ചു
ഗവ എൽ പി സ്കൂൾ പറമ്പയും വൈവിധ്യ വായനശാലയും ചേർന്ന് സംയുക്തമായി സ്വാതന്ത്യദിനം ആഘോഷിച്ചു
…രാവിലെ 9 മണിക്ക് ഹെഡ്മാസ്റ്റർ ജോബി സർ പതാക ഉയർത്തി.കുട്ടികൾക്ക് സ്വാതന്ത്യദിന സന്ദേശം നൽകി.ഗാന്ധിജിയുടെ യും നെഹറുവിൻ്റെയും വേഷധാരികളായ കുട്ടികൾ അസംബ്ലിയിൽ അണിച്ചർന്നു….തുടർന്ന് 10 മണിക്ക് വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജാ മോഹനൻ സ്വാതന്ത്യ ദിനാഘോഷവും എസ് എസ് കെ യുടെ വിദ്യാലയവും പ്രദേശവും ദത്തെടുക്കൽ പദ്ധതി യുടെ ഉദ്ഘാടനവും നിർവഹിച്ചു.വാർഡ് മെമ്പർ അധ്യക്ഷത വഹിച്ചു. എസ് എസ് കെ പ്രോജക്ട് പദ്ധതി വിശദീകരണം ബി ആർ സി ചിറ്റാരിക്കാൽ ബി പി സി ഷൈജു മാഷ് നിർവഹിച്ചു. പി ടി എ പ്രസിഡൻ്റ്, സ്കൂൾ വികസന സമിതി ചെയർമാൻ,CRC കോർഡിനേറ്റർ വിനീത് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി(ദേശഭക്തി ഗാനങ്ങൾ,നൃത്ത ഇനങ്ങൾ).സ്വാതന്ത്യദിന ക്വിസ് മത്സര വിജയികൾക്ക് സമ്മാനം നൽകി. പായസ വിതരണവും നടത്തി.
നാട്ടുകാരുടെയും പൂർവ്വവിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ വളരെ നല്ല രീതിയിൽ സ്വാതന്ത്യ ദിനാഘോഷവും നടത്തി