
ജിഎച്ച്എസ്എസ് കല്യോട്ട് സ്കൂളിൽ പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികൾക്കും സൗജന്യമായി രണ്ട് സെറ്റ് റെഡിമെയ്ഡ് യൂണിഫോം വിതരണോദ്ഘാടനംആഗസ്റ്റ് 16ഉച്ചയ്ക്ക് 2.30ന് സ്കൂൾ അസംബ്ലി ഹാളിൽ സംഘടിപ്പിച്ചു.പ്രശസ്ത എഴുത്തുകാരൻ ശ്രീ അംബികാസുതൻ മാങ്ങാട് വിതരണോദ്ഘാടനം നിർവഹിച്ചു.
ജിഎച്ച്എസ്എസ് കല്യോട്ട് സ്കൂളിൽ പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികൾക്കും സൗജന്യമായി രണ്ട് സെറ്റ് റെഡിമെയ്ഡ് യൂണിഫോം വിതരണോദ്ഘാടനംആഗസ്റ്റ് 16ഉച്ചയ്ക്ക് 2.30ന് സ്കൂൾ അസംബ്ലി ഹാളിൽ സംഘടിപ്പിച്ചു.പ്രശസ്ത എഴുത്തുകാരൻ ശ്രീ അംബികാസുതൻ മാങ്ങാട് വിതരണോദ്ഘാടനം നിർവഹിച്ചു.
കാസർഗോഡ് വിദ്യാഭ്യാസ ജില്ല ഉപഡയറക്ടർ ശ്രീടി.വിമധുസൂദനൻ ചടങ്ങിൽ വിശിഷ്ടാതിഥിയായി. സ്കൂളിലെപിന്നോക്ക വിഭാഗക്കാരായ കുട്ടികൾക്കായുള്ള ഒരു സാമ്പത്തിക സഹായവും മാഷ് ചടങ്ങിൽ വെച്ച് കൈമാറി. അതോടൊപ്പം കുട്ടികളുടെ ചിന്തകളും കഴിവുകളും വരകളിലൂടെയും, എഴുത്തിലൂടെയും പ്രദർശിപ്പിച്ചചുമർ മാസികയുടെ പ്രകാശനവും നടന്നു. 2015 -16 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സ്കൂളിലെ കുട്ടികൾക്ക് നൽകിയ തണൽ മരവും ഇരിപ്പിടവുംഅതിൻറെഉദ്ഘാടന കർമവും നിർവഹിച്ചു . മുഴുവൻ കുട്ടികൾക്കും യൂണിഫോം സ്പോൺസർ ചെയ്തത് സുരേഷ് കുമാർ ഗോവിന്ദൻ വെള്ളച്ചാൽ (ഹെഡ്മിസ്ട്രസ് ചിത്ര ടീച്ചറുടെ ഭർത്താവ്) സുഹൃത്തുക്കളായ അമീഷ് മനേക് സൂറത്ത്,എ നിതിൻ ജപ്പാൻ എന്നിവരാണ്.കഴിഞ്ഞ അധ്യയന വർഷത്തിലും സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സൗജന്യമായി യൂണിഫോം നൽകിയിരുന്നു.തുടർച്ചയായി രണ്ടാം വർഷവും യൂണിഫോം വിതരണം ചെയ്തതിൻറെസന്തോഷത്തിലാണ്കുട്ടികളും, രക്ഷിതാക്കളും, പ്രധാന അധ്യാപിക ചിത്ര ടീച്ചറും, അധ്യാപകരും, പിടിഎ യുംമറ്റ് സ്റ്റാഫ് അംഗങ്ങളും.ചടങ്ങിന് അധ്യക്ഷത വഹിച്ചത് സ്കൂൾ പിടിഎ പ്രസിഡൻ്റ് ശ്രീ ടി.പുരുഷോത്തമൻ. ശ്രീ സുരേഷ് കുമാർ ഗോവിന്ദൻ,സാഹിത്യപ്രവർത്തകനായ ശ്രീ വിനോദ് ആലന്തട്ട,സ്കൂൾ മദർ പിടിഎ പ്രസിഡണ്ട് പ്രിയങ്ക വേണുനാഥൻ, വികസന സമിതി ചെയർമാൻ അഡ്വക്കേറ്റ് എം കെ ബാബുരാജ്, സ്കൂൾ പിടിഎ വൈസ് പ്രസിഡണ്ട് അബ്ദുൽ മജീദ്, എസ്എംസി ചെയർമാൻ ശ്രീ സജു ജോസ്, പിടിഎ എക്സിക്യൂട്ടീവ് അംഗം ശ്രീ സിജോ കുറ്റാനിക്കാൽ തുടങ്ങിയവർ ചടങ്ങിന് ആശംസ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് “കഥയുടെ പൊരുൾ തേടി പ്രിയ കഥാകാരനൊപ്പംകുട്ടികൾ” സാഹിത്യ സദസ്സ് സംഘടിപ്പിച്ചു.കുട്ടികൾ സാഹിത്യത്തെ സ്നേഹിക്കാനും, അതിൽനിന്ന് ജീവിതത്തിൽ പ്രചോദനം ഉൾക്കൊള്ളാനും മാഷ് തൻ്റെ സൃഷ്ടികളും, അനുഭവങ്ങളും കുട്ടികൾക്ക് പകർന്നു നൽകി.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ചിത്ര എംകെ സ്വാഗതം പറഞ്ഞ ചടങ്ങിന് സീനിയർ അസിസ്റ്റൻറ് രവീന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു