
ഹോസ്ദുർഗ് സർവീസ് സഹകരണ ബാങ്ക് കർഷകരെ ആദരിച്ചു.
ഹോസ്ദുർഗ് സർവീസ് സഹകരണ ബാങ്ക് കർഷകരെ ആദരിച്ചു.
ചിങ്ങം ഒന്നിന് ബാങ്കിന്റെ മെമ്പർമാരായ 65 ഓളം കർഷകരെ ആദരിച്ചു കൊണ്ട് ഹോസ്ദുർഗ് ബാങ്ക് കർഷക ദിനം വിപുലമായി ആഘോഷിച്ചു.
ബാങ്ക് പ്രസിഡന്റ് പ്രവീൺ തോയമ്മൽ അധ്യക്ഷത വഹിച്ച ചടങ്ങ് ജോയിന്റ് രജിസ്ട്രാർ ഇൻ ചാർജ് ശ്രീ. ചന്ദ്രൻ വി ഉത്ഘാടനം ചെയ്തു.കാർഷിക മേഖലയ്ക്ക് എന്നും നഷ്ടകണക്കുകൾ മാത്രം പറയാനുണ്ടാവുമ്പോൾ ഈ ജോലിയിൽ തന്നെ ആത്മാർത്ഥതയോടെ നില കൊണ്ട് നമ്മുടെ കാർഷിക സമ്പത് വ്യവസ്ഥയ്ക്ക് മുതൽക്കൂട്ടായി നിൽക്കുന്ന കർഷകർ ആദരിക്കപെടേണ്ടവർ തന്നെ ആണെന്നും ഈ ഉദ്യമത്തിന് മുന്നിൽ നിന്ന ബാങ്കിനെ പ്രത്യേകം അഭിനന്ദിക്കുന്നു എന്നും ഉൽഘടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് ഹംസ സ്വാഗതം പറഞ്ഞു.
ബാങ്ക് ഡയറക്ടർ മാരായ വി. വി. സുധാകരൻ, ടി. കുഞ്ഞികൃഷ്ണൻ, മോഹനൻ വി വി,
അബ്ദുൽ ഗഫൂർ, അബ്ദുൾ കരീം, ഭാസ്കരൻ കെ, അസീന എൻ. പി. ബാങ്കിന്റെ സ്റ്റാഫ് കൗൺസിൽ സെക്രട്ടറി സുജിത് കെ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ബാങ്ക് സെക്രട്ടറി അനിത കെ നന്ദിയും പറഞ്ഞു.