
ചികിത്സാ സഹായം നൽകി
ചികിത്സാ സഹായം നൽകി
കേരള ക്ഷേത്ര വാദ്യ കലാ അക്കാദമി ഉപ്പിലിക്കൈ മേഖല സെക്രട്ടറിയും വാദ്യകലാകാരനുമായ മടിക്കൈ ഹരീഷ് മാരാർക്ക് കയ്യിൽ മുറിവ് സംഭവിച്ച് ഓപ്പറേഷൻ നടന്ന സാഹചര്യത്തിൽ ക്ഷേത്ര വാദ്യ കലാ അക്കാദമി ഉപ്പിലികൈ മേഖല കമ്മിറ്റി സ്വരൂപിച്ച ചികിത്സാ സഹായം 11,000 രൂപ ക്ഷേത്ര വാദ്യ കലാ അക്കാദമി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി യും ഉപ്പിലിക്കൈ മേഖല അംഗവും ആയ വാദ്യരത്നം മടിക്കൈ ഉണ്ണികൃഷ്ണമാരാറും മേഖല പ്രസിഡണ്ട് ശിവശങ്കർ കക്കാട്ടും ചേർന്ന് ഹരീഷിന് നൽകി. മേഖല വൈസ് പ്രസിഡണ്ട് ശ്രീകാന്ത് മണ്ഡലം, ട്രഷറർ മണികണ്ഠൻ ഉപ്പിലിക്കൈ, ജോ:സെക്രട്ടറി ഗോകുൽദാസ് ഉപ്പിലി കൈ എന്നിവർ പങ്കെടുത്തു.
Live Cricket
Live Share Market