
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ ജി ഒ എ ) കാസറഗോഡ് ജില്ലാ കമ്മിറ്റി തേജസ്വിനി സാംസ്‌കാരികവേദി യുടെ നേതൃത്വത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു.
*പുസ്തക ചർച്ച സംഘടിപ്പിച്ചു*.
വിദ്യാനഗർ :
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ ജി ഒ എ ) കാസറഗോഡ് ജില്ലാ കമ്മിറ്റി തേജസ്വിനി സാംസ്‌കാരികവേദി യുടെ നേതൃത്വത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു.
കെ വി സുധാകരൻ എഴുതി ചിന്താ പബ്ലിഷേഴ്സ് പുറത്തിറക്കിയ വി എസ് അച്യുതാനന്ദൻ്റെ ജീവചരിത്രം ഒരു സമരനൂറ്റാണ്ട് എന്ന പുസ്തകമാണ് ചർച്ച ചെയ്തത്. ജില്ലാ പഞ്ചായത്ത് ലൈബ്രറി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് അനിൽകുമാർ കമ്പല്ലൂർ പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. കെ ജി ഒ എ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി ചന്ദ്രൻ , സംസ്ഥാന കമ്മിറ്റി അംഗം ഡി എൽ സുമ, സാംസ്കാരിക വേദി ചെയർമാൻ കെ ബാലകൃഷ്ണൻ, ജില്ലാ ജോ. സെക്രട്ടറി രമേശൻ കോളിക്കര എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട്
മധു കരിമ്പിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി
കെ വി രാഘവൻ സ്വാഗതവും സാംസ്കാരിക വേദി കൺവീനർ ഡോ. സുമേഷ് സി എസ് നന്ദിയും പറഞ്ഞു.