
ഇന്ത്യൻ ഫുട്ബോൾ താരം പി മാളവികയെ കെഎസ്കെടിയു അനുമോദിച്ചു
ഇന്ത്യൻ ഫുട്ബോൾ താരം പി മാളവികയെ കെഎസ്കെടിയു അനുമോദിച്ചു
മടിക്കൈ :രാജ്യത്തിന് തന്നെ അഭിമാനമായി ഏഷ്യൻ ടീമിൽ യോഗ്യത നേടിയ ഇന്ത്യൻ സീനിയർ വനിത ഫുട്ബോൾ ടീം അംഗമായ ബങ്കളത്തെ പി മാളവികയെ കെഎസ്കെടിയു നീലേശ്വരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.ബങ്കളത്ത് നടന്ന അനുമോദന പരിപാടി കെ എസ് കെ ടി യു ജില്ലാ സെക്രട്ടറിയും കേരള ഫോക്‌ലോർ അക്കാദമി വൈസ് ചെയർമാനുമായ കെ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡണ്ട് വി പ്രകാശൻ അധ്യക്ഷത വഹിച്ചു.എം വി ബാലകൃഷ്ണൻ, മടത്തിനാട്ട് രാജൻ ,പി വി പത്മിനി എം വി രാധ , കെ വി വേണുഗോപാലൻ ,പി സത്യ എന്നിവർ സംസാരിച്ചു. പി മാളവിക മറുപടി പ്രസംഗം നടത്തി .ഏരിയ സെക്രട്ടറി കെ സതീശൻ സ്വാഗതം പറഞ്ഞു
കെ എസ് കെ ടി യു നീലേശ്വരം ഏരിയ കമ്മിറ്റി ബങ്കളത്ത് സംഘടിപ്പിച്ച അനുമോദന യോഗം കെ എസ് കെ ടി യു ജില്ലാ സെക്രട്ടറിയും ഫോക്‌ലോർ അക്കാദമി വൈസ് ചെയർമാനുമായ കെ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യുന്നു