
ഗുരുപൂർണ്ണിമ ഫിലിംസിൻ്റെ ബാനറിൽ എൻ സുചിത്ര നിർമ്മിച്ച് ജയചന്ദ്രൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘അത് ഞാൻ തന്നെ ‘ എന്ന ചിത്രത്തിൻ്റെ അവസാന ഷെഡ്യൂൾ ചിങ്ങം ഒന്നിന് പയ്യന്നൂരിലും പരിസരങ്ങളിലും തുടങ്ങി.
അത് ഞാൻ തന്നെ ..
അവസാന ഷെഡ്യൂൾ ചിങ്ങം ഒന്നിനു തുടങ്ങി.
ഗുരുപൂർണ്ണിമ ഫിലിംസിൻ്റെ ബാനറിൽ എൻ സുചിത്ര നിർമ്മിച്ച് ജയചന്ദ്രൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘അത് ഞാൻ തന്നെ ‘ എന്ന ചിത്രത്തിൻ്റെ അവസാന ഷെഡ്യൂൾ ചിങ്ങം ഒന്നിന് പയ്യന്നൂരിലും പരിസരങ്ങളിലും തുടങ്ങി.
‘അത് ഞാൻ തന്നെ ‘ എന്ന ചിത്രം ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. സംവിധായകൻജയചന്ദ്രൻ്റെ ആത്മകഥാംശം തന്നെയാണ് ഈ സിനിമ .
റഷ്യൻ പശ്ചാത്തലത്തിൽ സെൻ്റ് പീറ്റേർസ് ബർഗ്ഗിൻ്റെ മുഴുവൻ സൗന്ദര്യവും ഒപ്പിയെടുത്ത് സ്ക്രീനിലെത്തിക്കുന്ന ഒരു പക്ഷേ മലയാളത്തിലെ ആദ്യ ചിത്രമായിരിക്കുമിത്. ഈ സിനിമ സംഗീത സാന്ദ്രമാണ്.ബിജിപാൽ അഞ്ച് പാട്ടുകൾക്ക് സംഗീതമൊരുക്കുന്നു. ഈ ചിത്രത്തിൽ ലൂസിഫറിൻ്റെ എഡിറ്ററായ അഖിലേഷ് മോഹനാണ് എഡിറ്ററായി വരുന്നത്. കൃത്യമായ രാഷട്രീയ നിലപാടുള്ള ഈ ചിത്രത്തിൽ ഏറെ വൈകാരികതകൾ നിറഞ്ഞ നിരവധി മുഹൂർത്തങ്ങളുണ്ട്. അച്ഛനും മകനും തമ്മിലുള്ള സ്നേഹ ബന്ധത്തിൻ്റെ കഥ പറയുമ്പോൾ പ്രമേയത്തിലും ഏറെ പ്രത്യേകതകൾ നിറയുന്നു.
സുരേഷ് വടകര, കുമാരൻ എന്നിവരാണ് സഹനിർമ്മാതാക്കൾ ..ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ രാജേഷ് ആർ കൃഷ്ണൻ, ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി ജിസ് ബിൻ സെബാസ്റ്റ്യൻ, കലാസംവിധാനം ബാലകൃഷ്ണൻ കൈതപ്രം ,മേക്കപ്പ് രാജീവ് അങ്കമാലി ,രജീഷ് പൊതാവൂർ ,കോസ്റ്റ്യൂം സുരേഷ്, സ്റ്റിൽസ് നൗഷാദ് കണ്ണൂർ ,പ്രൊഡക്ഷൻ കണ്ട്രോളർ ഹരി വെഞ്ഞാറമൂട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് കമലാക്ഷൻ പയ്യന്നൂര്, പി.ആർ.ഒ- ബിജു പുത്തൂര് ,വാഴൂർ ജോസ്, ഡിസൈൻ അതുൽ, ഡിസ്ട്രിബ്യൂഷൻ ഗുരുപൂർണ്ണിമ.
ചിത്രത്തിൽ ജയചന്ദ്രൻ ,വി കെ ബൈജു, കോഴിക്കോട് ജയരാജ്, നന്ദൻ, അംബി, ബാലാജി, വാസുദേവ്, ജോയി, ശിവദാസ് മട്ടന്നൂർ, പ്രഭു, അശ്വിൻ, കൃഷ്ണപ്രിയ, വിജയ്, ജേക്കബ്, സൗപർണിക,ഡാനി, പ്രേമലത , നന്ദൻ, ബാബു അന്നൂർ, വെട്ടുകിളി പ്രകാശ്, പ്രമോദ് വെളിയനാട് ,ദിയാ സുമേഷ്, തുടങ്ങിയവരാണ് അഭിനേതാക്കൾ
ബിജു പുത്തൂര്