ലോക കൊതുകുദിനം ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു.

ലോക കൊതുകുദിനം ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു.

കാസറഗോഡ് : ഓഗസ്റ്റ് 20 ലോക കൊതുക് ദിനാചരണവുമായി ബന്ധപ്പെട്ട് കാസർകോട് ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം പടന്നക്കാട് നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ച് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ എ വി രാംദാസ് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ പി വി റീജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ അബ്ദുൽ ലത്തീഫ് മഠത്തിൽ സ്വാഗതവും ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ പി പി ഹസീബ് നന്ദിയും രേഖപ്പെടുത്തി. ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ ശരണ്യ പ്രദീപ്, ടെക്നിക്കൽ അസിസ്റ്റന്റ് ബിമൽ ഭൂഷൺ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. തുടർന്ന് നടന്ന ബോധവത്കരണ സെമിനാറിലും പാനൽ ഡിസ്കഷനിലും ജില്ലാ വെക്റ്റർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ ഗിരീഷ് കെ വി, കാസറഗോഡ് ഡിവിസി യൂണിറ്റ് ഹെൽത്ത് സൂപ്പർവൈസർ സുരേഷ് കുമാർ വി വി, ജില്ലാ ഐഡിഎസ്പി സെൽ എപ്പിഡമോളജിസ്റ്റ് ഫ്ലോറി ജോസഫ്, എന്റമോളജിസ്റ് അനുഷ, വെള്ളരിക്കുണ്ട് എപ്പിഡമോളജിസ്റ്റ് ഭാഗ്യലക്ഷ്മി, ഡിവിസി യൂണിറ്റ് ഇൻസെക്ട് കളക്ടർ സുനിൽകുമാർ എം എന്നിവർ സംസാരിച്ചു.

പരിപാടിയുടെ ഭാഗമായി കാസർഗോഡ് ജില്ലാ ഡിവിസി യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ പ്രദർശനവും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യം, ദേശീയ ആരോഗ്യ ദൗത്യം, നെഹ്‌റു കോളേജ് ജന്തുശാസ്ത്ര വിഭാഗം, എൻ എസ് എസ് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.

മലേറിയ പടർത്തുന്നതിൽ കൊതുകിന്റെ പങ്ക് കണ്ടെത്തിയ സർ റൊണാൾഡ് റോസിന്റെ സ്മരണയ്ക്കായാണ് ഓഗസ്റ്റ് 20 ലോക കൊതുകു ദിനമായി ആചരിച്ച് വരുന്നത്. ഡെങ്കിപ്പനി, ചിക്കൻഗുനിയ, യെല്ലോ ഫീവർ, സിക, മലമ്പനി, മന്ത് എന്നിവയാണ് കൊതുകുകൾ പരത്തുന്ന പ്രധാന രോഗങ്ങൾ. ക്യൂലക്സ് കൊതുകളാണ് മന്ത്, ജപ്പാൻജ്വരം എന്നിവയ്ക്കു കാരണമാകുന്നത്. ഈഡിസ് കൊതുക് ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക്ക, യെല്ലോഫീവർ എന്നിവ പരത്തുന്നു. അനോഫിലസ് കൊതുകാണ് മലമ്പനി (മലേറിയ) രോഗം പരത്തുന്നത്. മാൻസോണിയ വിഭാഗത്തിൽപ്പെട്ട കൊതുകാണ് മന്ത് (ഫൈലേറിയാസിസ്) പരത്തുന്നത്. ഇത്തരം രോഗങ്ങളെ സംബന്ധിച്ചും രോഗവാഹകരായ കൊതുകുകളെ സംബന്ധിച്ചുമുള്ള അറിവ് രോഗപ്രതിരോധത്തിന് സഹായകമാകുന്നു.

ഇടവിട്ട മഴ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ കൊതുകു പെരുകുവാനുള്ള സാഹചര്യം വർധിപ്പിക്കുന്നു. കൊതുക് ജന്യ രോഗങ്ങൾ പ്രതിരോധിക്കാൻ വീട്ടിലും പരിസരത്തുമുള്ള കൊതുകു മുട്ടയിട്ടു പെരുകാൻ സാധ്യതയുള്ള സാഹചര്യങ്ങളും വസ്തുക്കളും ഇല്ലാതാക്കേണ്ടതും കൊതുകുകടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുമാണ്.


വീട്, ഓഫീസ്, വിദ്യാലയങ്ങൾ, തോട്ടങ്ങൾ, പൊതുഇടങ്ങൾ എന്നിവിടങ്ങളിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടതാണ്. ഉപയോഗിക്കാത്ത ടോയ്‌ലറ്റുകൾ ഇടയ്ക്കിടെ ഫ്ലഷ് ചെയ്യുകയും കിണറുകളും മറ്റ് കുടിവെള്ള സംഭരണികളും കൊതുക് കടക്കാത്ത വിധം സുരക്ഷിതമായി സൂക്ഷിക്കുകയും വേണം. വീടിനുള്ളിലെ ചെടിച്ചട്ടികളിൽ വെള്ളം കെട്ടിനിൽക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഫ്രിഡ്ജിന് പുറകിലെ ട്രെ ഇടയ്ക്കിടെ വൃത്തിയാക്കുക. ചെറുകുളങ്ങളിലും ടാങ്കുകളിലും കൂത്താടി ഭോജി മത്സ്യങ്ങളായ ഗപ്പി, ഗംബൂസിയ, മാനത്തുകണ്ണി എന്നിവയെ വളർത്തുന്നത് കൊതുക് പെരുകുന്നത് തടയുന്നു. കൊതുകുകളുടെ ഉറവിടം നശിപ്പിക്കാനായി വിദ്യാലയങ്ങളിൽ വെള്ളിയാഴ്ചയും സ്ഥാപനങ്ങളിൽ ശനിയാഴ്ചയും വീടുകളിൽ ഞായറാഴ്ചയും ഡ്രൈഡേ ആചരിക്കണം. പൊതുജന പങ്കാളിത്തത്തോടുകൂടി ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ദിനാചരണവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) കാസർഗോഡ്

20/08/2025
കാഞ്ഞങ്ങാട്

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close