
മടിക്കൈ ഗ്രാമപഞ്ചായത്ത് സ്മൃതിതീരം എരിക്കുളം വാതക പൊതുശ്മശാനം ഉദ്ഘാടനം ചെയ്തു
മടിക്കൈ ഗ്രാമപഞ്ചായത്ത് സ്മൃതിതീരം എരിക്കുളം വാതക പൊതുശ്മശാനം ഉദ്ഘാടനം
മടിക്കൈ: മടിക്കൈ ഗ്രാമപഞ്ചായത്ത് സ്മൃതിതീരം എരിക്കുളം വാതക പൊതുശ്മശാനം ഉദ്ഘാടനം കേരള രജിസ്ട്രേഷന് വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് 2025 ആഗസ്ത് 29 വെള്ളിയാഴ്ച നിര്‍വ്വഹിച്ചു.
കാസര്‍കോട് ജില്ലാ പഞ്ചായത്ത് 40 ലക്ഷവും മടിക്കൈ ഗ്രാമപഞ്ചായത്ത് 52 ലക്ഷം രൂപയും ചെലവാക്കിയാണ് വാതക പൊതുശ്മശാനം നിര്‍മ്മിച്ചത്. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കാഞ്ഞങ്ങാട് എംഎല്‍എ ഇ. ചന്ദ്രശേഖരന് അദ്ധ്യക്ഷത വഹിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലത, മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. പ്രകാശന്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം. അബ്ദുള്‍റഹിമാന്‍, മടിക്കൈ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി. സത്യ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ടി. രാജന്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രമ പത്മാനാഭന്,
മടിക്കൈ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ രജിത, വേലായുധന്, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ സി. പ്രഭാകരന്, എം. രാജന്, കെ.വി. കുമാരന്, ബങ്കളം കുഞ്ഞികൃഷ്ണന്, വി. നാരായണന് മുണ്ടോട്ട്, രാജു, കെ.എം. ഷാജി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിജു കെ. നന്ദി പറഞ്ഞു.