
അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ മടിക്കൈയിൽ ജലമാണ് ജീവൻ പദ്ധതിക്ക് തുടക്കമായി
അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ മടിക്കൈയിൽ ജലമാണ് ജീവൻ പദ്ധതിക്ക് തുടക്കമായി
മടിക്കൈ : അമീബിക് മസ്തിഷ്ക ജ്വരവും മറ്റ് ജലജന്യ രോഗങ്ങളെയും പ്രതിരോധിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനത്തിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും ഹരിത കേരള മിഷൻ്റെയും കുടുംബശ്രീ പ്രവർത്തകരുടെയും നേതൃത്ത്വത്തിൽ ആഗസ്ത് 30, 31 തീയ്യതികളിലായി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ കിണറുകളും ക്ലോറിനൈസ് ചെയ്യുന്ന പ്രവർത്തനത്തിന് ചാളക്കടവിലെ പൊതുകിണർ ക്ലോറിനൈസ് ചെയ്ത് . ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ്. പ്രീത ജലമാണ് ജീവൻ പദ്ധതിക്ക് തുടക്കം കുറിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ രമാ പത്മനാഭൻ ,രാജൻ.ടി., ഗ്രാമ പഞ്ചായത്തംഗങ്ങളായ, സുഹറ, വി.. , എൻ.ഖാദർ, നിഷ ‘ഒ, രാധ, ഷൈലജ, എ., ,പ്രമോദ്.കെ.വി. ഹെൽത്ത് ഇൻസ്പക്ടർ മോഹനൻ പി.ടി. ,ഹരിതകേരളം റിസോഴ്സ് പേഴ്സൺ കെ. ബാലചന്ദ്രൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.