
ശ്രീജിന മടിക്കൈ എഴുതിയ നിലാപക്ഷി എന്ന കവിത സമാഹാരം പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണനിൽനിന്നും പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത പുസ്തകം ഏറ്റുവാങ്ങി.
ചാളക്കടവ് തിരുമുമ്പ് വായനശാല ശ്രീജിന മടിക്കൈ എഴുതിയ നിലാപക്ഷി എന്ന കവിത സമാഹാരം പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണനിൽനിന്നും പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത പുസ്തകം ഏറ്റുവാങ്ങി.
സംഗീത രത്നം ഡോ :കാഞ്ഞങ്ങാട് രാമചന്ദ്രൻ മുഖ്യ അതിഥിയായി. ലിനീഷ് അധ്യക്ഷനായി. ജില്ലാ ലൈബ്രറി എക്സിക്യൂട്ടീവ് അംഗം കെ. ലളിത ടീച്ചർ, ശശീന്ദ്രൻ മടിക്കൈ, പ്രഭാകരൻ കാഞ്ഞിരക്കാൽ, ബി. ബാലൻ, കെ. ജയൻ, കെ. രാമചന്ദ്രൻ, എം. പ്രഭാകരൻ, സി. കെ. ഉണ്ണികൃഷ്ണൻ, പി. രാജു, ജയേഷ് മടിക്കൈ,കുമാരൻ നാലപ്പാടം, സരോജിനി ഒറവിൽ ടോംസൺ ടോം, യു. വി. ജി. മടിക്കൈ, ശ്രീജിന മടിക്കൈ, രഘു കൂക്കൾ എന്നിവർ സംസാരിച്ചു. പി. മോഹനൻ സ്വാഗതവും കെ. രാമചന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
Live Cricket
Live Share Market