
നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്കൂൾ 1982 ബാച്ച് കൂട്ടായ്മയായ ഓർമ്മക്കൂട്ടിൻ്റെ 15 ആ മത് കുടുംബ സംഗമം നീലേശ്വരം സർവ്വീസ് സഹകരണ ബാങ്കിലെ നിള ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രശസ്ത ചിത്രകാരനും, ഹ്രസ്വ ഫിലിം സംവിധായകനും, നടനുമായ മോഹനചന്ദ്രൻ പരിപാടി ഉൽഘാടനം ചെയ്തു.
നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്കൂൾ 1982 ബാച്ച് കൂട്ടായ്മയായ ഓർമ്മക്കൂട്ടിൻ്റെ 15 ആ മത് കുടുംബ സംഗമം
നീലേശ്വരം സർവ്വീസ് സഹകരണ ബാങ്കിലെ നിള ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
പ്രശസ്ത ചിത്രകാരനും, ഹ്രസ്വ ഫിലിം സംവിധായകനും, നടനുമായ മോഹനചന്ദ്രൻ പരിപാടി ഉൽഘാടനം ചെയ്തു.
ചടങ്ങിൽ വച്ച് മലബാർ ചാരിറ്റബിൾ സൊസൈറ്റി മലപ്പച്ചേരിക്കുള്ള സാന്ത്വന സഹായം വിതരണം ഡോ.വിനോദ് കുമാർ നിർവ്വഹിച്ചു.
സർവ്വീസിൽ നിന്നും വിരമിച്ച സഹപാഠികളായ ഡോ.വിനോദ് കുമാർ.പി ( സീനിയർ സർജൻ ജില്ലാ ആശുപത്രി കാഞ്ഞങ്ങാട്, ഇ.പി.ശ്രീകുമാർ (ഫീൽഡ് അസിസ്റ്റൻ്റ്,അനർട്ട് കാസറഗോഡ്) രാജീവ്.കെ.വി.ഡെൻറൽ മെക്കാനിക്ക് ഡെൻ്റൽ കോളേജ് പരിയാരം, എം.ശശികല (കേരള ദിനേശ് ബീഡി സഹകരണ സംഘം, നീലേശ്വരം) എന്നിവരെയും വിവിധ മേഖലകളിൽ ശ്രദ്ധേയ നേട്ടം കൈവരിച്ച സി.സുകുമാരൻ മാസ്റ്റർ (കാൻഫെഡ് സംസ്ഥാന പുരസ്കാരം) പി.ശങ്കരൻ മ്യൂച്ചൽ ഫണ്ട് 50 കോടി AUM അവാർഡ്, ദേശീയ തലത്തിൽ ആദിത്യ ബിർള -മ്യൂച്ചൽ ഫണ്ട് – ഗോൾഡ് പ്രിവിലേജ് ക്ലബ്ബ് മെമ്പർഷിപ്പ് ) പി.വിശ്വംഭരൻ (നീലേശ്വരം നഗരസഭയിലെ മികച്ച കർഷകൻ) പ്രേമലത.എൻ.കെ (വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിഭാഗം നടത്തിയ ഇലക്കറി മേളയിലെ വിജയി), ലയൺസ് ക്ലബ്ബ് പ്രസിഡണ്ടായി തെരഞ്ഞെടുത്ത എം.ഗീത എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഐ.ഐ.ടി ഭുവനേശ്വറിൽ നിന്നും സ്ട്രക്ചറൽ എഞ്ചിനിയറിംഗിൽ രണ്ടാം റാങ്ക് നേടിയ അനഘ പ്രദീപ്,ഗേറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ നിർമ്മൽ വിനോദ് ,ഗീതിക സുരേഷ്, കെ.സെറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അനുഷ യു ഭട്ട് എന്നിവരെയും,വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം നേടിയ ഗ്രൂപ്പ് അംഗങ്ങളുടെ മക്കളെയും ചടങ്ങിൽ വച്ച് അനുമോദിച്ചു.
തുടർന്ന് ഗ്രൂപ്പ് അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
ചടങ്ങിൽ ഡോ.വിനോദ് കുമാർ.പി അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ കെ.ജയശ്രീ, പ്രദീപ്കീനേരി, സി.എം.രാജു,ഖദീജ, ഇ.മീ നാകുമാരി എന്നിവർ ആശംസകൾ നേർന്നു.
സെക്രട്ടറി വി.സുരേശൻ സ്വാഗതവും, ട്രഷറർ ഇ.വിജയകുമാർ നന്ദിയും പറഞ്ഞു.