
കുറ്റിക്കോലിൽ ഭിന്നശേഷി സ്വയം തൊഴിൽ യൂണിറ്റ് ആരംഭിച്ചു
കുറ്റിക്കോലിൽ ഭിന്നശേഷി സ്വയം തൊഴിൽ യൂണിറ്റ് ആരംഭിച്ചു
കുറ്റിക്കോലിൽ ഭിന്നശേഷി സ്വയം തൊഴിൽ യൂണിറ്റ് ആരംഭിച്ചു. ചെർക്കള മാർത്തോമാ ബധിരവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിലാണ് പൂർവ്വ വിദ്യാർത്ഥികൾക്ക് സ്വയം തൊഴിൽ അവസരം ഒരുക്കി നൽകിയത്. ശ്രീരാഗ് കെ ജെ, അമർനാഥ്, ജിതേന്ദ്രനാഥ് ആർ, ശ്രീവത്സൻ എന്നീ കേൾവി സംസാര പരിമിതരായ യുവാക്കൾക്ക് വേണ്ടി
സ്വയം തൊഴിൽ തട്ടുകട ആണ് ആരംഭിച്ചത്.
കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം സ്വയം തൊഴിൽ യൂണിറ്റ് ഉൽഘാടനം ചെയ്തു.ഭിന്നശേഷി യുവാക്കളെയും കുട്ടികളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടത് സമൂഹത്തിന്റെ കർത്തവ്യവുംകടമയുമാണെന്ന് യൂണിറ്റ് ഉൽഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.ചെർക്കള മാർത്തോമാ ബധിര വിദ്യാലയം അഡ്മിനിസ്ട്രേറ്റർ ഫാ മാത്യു ബേബി അധ്യക്ഷൻ ആയിരുന്നു. മാർത്തോമാ സ്കൂൾ സാധാരണ ഒരു വിദ്യാലയം അല്ല മറിച്ച് അവിടെ പഠിക്കുകയും പഠന ശേഷവും കുട്ടികളുടെ വളർച്ചയിലും,ഉയർച്ച- താഴ്ചകളിലും നിരന്തരം കൂടെ സഞ്ചരിക്കുന്ന മഹാ പ്രസ്ഥാനമാണെന്ന് ഫാദർ മാത്യു ബേബി അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.
കുറ്റിക്കോൽ പഞ്ചായത്ത് വാർഡ് മെമ്പർ പി മാധവൻ, വ്യാപാരിവ്യവസായി കുറ്റിക്കോൽ യൂണിറ്റ് സെക്രട്ടറി കുഞ്ഞമ്പു, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ദാമോദരൻ, സി പി എം കുറ്റിക്കോൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഗോപി വെള്ളാള, കോൺഗ്രസ് കുറ്റിക്കോൽ ബ്രാഞ്ച് പ്രസിഡന്റ് സന്തോഷ്, സി പി ഐ യൂണിറ്റ് സെക്രട്ടറി തമ്പാൻ, ചെർക്കളമാർത്തോമാ സ്കൂൾ മുൻ പ്രധാനധ്യാപിക ജോസ്മി ജോഷ്വാ, പി ടി എ പ്രസിഡന്റ് ഭാസ്കരൻ ആർ, വേണു പുലരി സ്റ്റുഡിയോ, കാസറഗോഡ് ജില്ലാ ബധിര അസോസിയേഷൻ അംഗം പവിത്രൻ ടി എന്നിവർ സംസാരിച്ചു.
കോ-ഓർഡിനേറ്ററും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ജോഷിമോൻ കെ ടി സ്വാഗതവും പ്രൊപ്രൈറ്റർ ശ്രീരാഗ് കെ ജെ നന്ദിയും അർപ്പിച്ച് സംസാരിച്ചു