
ഏഴുവർഷത്തെ അധ്വാനത്തിൻ്റെ വിജയം രജിതയുടെ ഡോക്ടറേറ്റ് ………… ഏഴുവർഷത്തെ കഠിന പരിശ്രമത്തിൻ്റെ വിജയമാണ് രജിതയെ തേടിയെത്തിയ ഡോക്ടറേറ്റ്. പൊതുവിദ്യാലയങ്ങളിലെ മലയാളം മീഡിയത്തിലാണ് രജിത പഠിച്ചിരുന്നത് എന്നത് വിജയത്തിൻ്റെ മാധുര്യം കൂട്ടുന്നു.
ഏഴുവർഷത്തെ അധ്വാനത്തിൻ്റെ വിജയം
രജിതയുടെ ഡോക്ടറേറ്റ്
…………
ഏഴുവർഷത്തെ കഠിന പരിശ്രമത്തിൻ്റെ വിജയമാണ് രജിതയെ തേടിയെത്തിയ ഡോക്ടറേറ്റ്.
പൊതുവിദ്യാലയങ്ങളിലെ മലയാളം മീഡിയത്തിലാണ് രജിത പഠിച്ചിരുന്നത് എന്നത് വിജയത്തിൻ്റെ മാധുര്യം കൂട്ടുന്നു.
എയുപിഎസ് ഉദിനൂർ സെൻട്രൽ, ജിഎച്ച്എസ്എസ് ഉദിനൂർ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
മാത്തിൽ ഗുരുദേവ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്ന് മൈക്രോബയോളജിയിൽ ബി. എസ്.സി. നേടി. മംഗളൂരു സർവകലാശാലയിൽ നിന്ന് മൈക്രോബയോളജിയിൽ എം. എസ്.സി. ഒന്നാം റാങ്കോടെ വിജയിച്ചു. മംഗളൂരു സർവകലാശാലയിൽ നിന്ന് ബയോസയൻസിൽ എഴുവർഷത്തെ ഗവേഷണാനന്തരം പിഎച്ച്ഡി ബിരുദം നേടി.
ഇപ്പോൾ മംഗളൂരുവിലെ യെനപോയ സർവകലാശാലയിലെ മൈക്രോബയോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു. നിരവധി ദേശീയ-അന്തർദേശീയ സെമിനാറുകളിലും കോൺഫറൻസുകളിലും പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
ഉദിനൂരിലെ പി.വി. ഭാസ്കരൻ, എ.വി. ശരദ ദമ്പതികളുടെ മകനാണ്. അമേരിക്കയിൽ സോഫ്റ്റ്വെയർ എഞ്ചിനിയറായ റിജേഷ് ഏക സഹോദരൻ.
ഭർത്താവ്: രതീഷ് പുളുക്കൂൽ. മകൾ തൻമയി.