തൃക്കരിപ്പൂർ വി പി പി എം കെ പി എസ് ഗവണ്മെന്റ് വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് ന്റെയും ബ്ലഡ് ഡോണേഴ്സ് കേരളയുടെയും ജില്ലാ ആശുപത്രിയിലെ രക്ത ബാങ്കിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സന്നദ്ധ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ക്യാമ്പ് വി കെ ബാവ ഉദ്ഘാടനം ചെയ്തു.
*രക്ത ദാന ക്യാമ്പും അനുമോദനവും*

ശുചിത്വ മേഖലയിൽ തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് കൈ വരിച്ച മികവിനുള്ള അംഗീകാരമായി,സ്വാതന്ത്ര്യ ദിനത്തിൽ, രാജ്യ തലസ്ഥാനത്ത് ആദരിക്കപ്പെട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നെ പ്രസ്തുത ചടങ്ങിൽ വെച്ച് എൻ എസ് എസ് യൂണിറ്റ് അനുമോദിച്ചു. പി ടി എ വൈസ് പ്രസിഡന്റ്
എം രജീഷ് ബാബു അധ്യക്ഷത വഹിച്ചു. സ്കൂൾ എസ് എം സി ചെയർമാൻ എം വി അശോകൻ ഉപഹാര വിതരണം നിർവഹിച്ചു.
എ ജി നൂർ ഉൽ അമീൻ, ഖലീഫ ഉദിനൂർ, അജിത് കുമാർ എന്നിവർ സംസാരിച്ചു. വി എച്ച് എസ് ഇ പ്രിൻസിപ്പൽ വി കെ രാജേഷ് സ്വാഗതവും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ കെ എം രംജിത്ത് നന്ദിയും പറഞ്ഞു.